കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രം നിങ്ങൾ കണ്ടതല്ല, അതിലും കൂടുതൽ ഉണ്ടായിരുന്നു; സോന നായര്‍

'ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും അതിന്റെ അവസാനവും അത്രയേറെ ശക്തമായിരുന്നു.'

dot image

മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 2005ല്‍ പുറത്തിറങ്ങിയ നരന്‍. സിനിമയിൽ സോന നായര്‍ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കുന്നുമ്മല്‍ ശാന്ത. സിനിമയുടെ ചിത്രീകരണ സമയത്ത് ആ കഥാപാത്രത്തിന് പൂര്‍ണത ഉണ്ടായിരുന്നെന്നും എന്നാല്‍ റിലീസിന്റെ സമയത്ത് ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പോയെന്നും പറയുകയാണ് സോന. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂര്‍ണത ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല. എഡിറ്റ് ചെയ്ത് പോയതാണ്. ശാന്തയെ ഇന്‍ട്രൊഡക്ഷന്‍ ചെയ്ത രീതിയും അതില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും അതിന്റെ അവസാനവും അത്രയേറെ ശക്തമായിരുന്നു. ഈ മൂന്ന് കാര്യങ്ങൾ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ ചെറിയ ഒരു പ്രകടനമെന്നേ ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ അതില്‍ വലിയ സംഭവമായി ചെയ്തിട്ടുണ്ട് എന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.'

Naran movie

'ജോഷി സാര്‍ എന്ന സംവിധായകന് എന്തായിരുന്നോ ആവശ്യം അതാണ് നമ്മള്‍ കൊടുത്തത്. ഒരു സംവിധായകന് ആവശ്യമുള്ളതല്ലേ കൊടുക്കാന്‍ പറ്റുകയുള്ളൂ. അത് ഞാന്‍ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അവരോട് നന്ദി പറയാറുണ്ട്. അങ്ങനെ നന്ദി പറയുമ്പോഴും എന്റെ മനസില്‍ വലിയ ഒരു സങ്കടമുണ്ട്. ഞാന്‍ ചെയ്ത് വെച്ചത് എങ്ങനെ ആളുകള്‍ കാണുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.' സോന നായര്‍ പറഞ്ഞു.

നിങ്ങള്‍ കാണുന്ന കുന്നുമ്മല്‍ ശാന്തയായിരുന്നില്ല ഷൂട്ടില്‍ ഉണ്ടായിരുന്നതെന്നും ശാന്തയുടെ പക്കാ ക്യാരക്ടറൈസേഷൻ വ്യക്തമാകുന്ന സീനുകളാണ് കട്ട് ചെയ്ത് പോയതെന്നും സോന നായര്‍ പറഞ്ഞു.

Content Highlights:  Sona Nair talks about the character of Naran movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us