അജിത് കുമാർ നായകനായി വിഘ്‌നേശ് ശിവന്‍റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. പ്രൊഡ്യൂസറും താനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയ്ക്ക് മലയാളത്തിലെ ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശവുമായി സാമ്യമുണ്ടായിരുന്നെന്നും വിഘ്‌നേശ് ശിവന്‍ പറഞ്ഞു. ഗലാട്ട പ്ലസ് നടത്തിയ റൗണ്ട് ടേബിൾ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രതികരണം.
'ഈ വർഷം ഒരു സിനിമയും റിലീസ് ചെയ്യാത്ത സംവിധായകനായി ഞാൻ മാത്രമാണ് ഇവിടെ ഇരിക്കുന്നത്. അജിത് സാർ ഒരിക്കൽ താൻ ഒരുപാട് സിനിമകൾ കാണാറില്ലെന്നും എന്നാൽ ഞാൻ ചെയ്ത 'നാനും റൗഡി താൻ' ചിത്രം ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞു. അത്തരത്തിൽ ഡാർക്ക് ക്യാരക്ടർ ചെയ്യാൻ ഇഷ്ടമാണ്. അതുപോലൊരു ചിത്രം നിങ്ങൾ എനിക്ക് വേണ്ടി എഴുതിയാൽ നമുക്ക് അത് ചെയ്യാമെന്നും അജിത് സാർ പറഞ്ഞിരുന്നു. അദ്ദേഹം വാക്ക് പാലിച്ചു. ഞാന്‍ സ്ക്രിപ്റ്റ് എഴുതി തുടങ്ങി.
Dir #VigneshShivan Recent
— Movie Tamil (@MovieTamil4) November 29, 2024
- All my stories are different With #AjithKumar Sir & #LIK Movies
- AK - Vignesh Shivan Project DROP#VidaaMuyarchi
pic.twitter.com/OkIhfKwmT3
ആവേശം സിനിമ കണ്ടപ്പോൾ എന്റെ സ്ക്രിപ്റ്റുമായി സാമ്യം തോന്നിയിരുന്നു. അത്തരം ഒരു കഥാപാത്രം അജിത് സാർ അവതരിപ്പിച്ചാൽ അത് വേറെ തന്നെ ഒരു സിനിമയായി നിന്നേനെ. പക്ഷെ സിനിമയിൽ കോമഡി കൂടുതലാണെന്ന് പറഞ്ഞു ആ തിരക്കഥ പ്രൊഡ്യൂസർ നിരസിച്ചു. ഇമോഷൻ കൊണ്ടുവരുന്ന, മേസേജ് നൽകുന്ന ചിത്രം വേണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്,"
വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
പ്രൊഡ്യൂസർക്ക് അവരുടേതായ ഐഡിയ ഉണ്ടായിരുന്നു, റൂളുകൾ ഒക്കെ, അതനുസരിച്ച് തനിക്ക് സിനിമ ചെയ്യാൻ പറ്റില്ല. താന്‍ കഥ എഴുതി നിർമിക്കുമ്പോൾ മാത്രമേ സമാധാനമായി സിനിമ ചെയ്യാൻ സാധിക്കൂവെന്നും വിഘ്‌നേശ് ശിവന്‍ കൂട്ടിച്ചേർത്തു. പ്രൊഡ്യൂസറും സംവിധയകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇൻഡസ്ട്രിയിൽ പതിവുള്ളതാണെന്ന് റൗണ്ട് ടേബിൾ ചര്‍ച്ചയില്‍ ഭാഗമായിരുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും കൂട്ടിച്ചേർത്തു.
Content Highlights: Director Vignesh Shivan has opened up about the reason for canceling the film with Ajith