ഇനി അധികം സമയം ഇല്ല, റീലീസടുക്കുന്നു; പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്

ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമായി പുഷ്പ 2 മാറും

dot image

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുഷ്പ 2 തിയേറ്ററുകളിലെത്താൻ ഇനി ഏഴു ദിവസം മാത്രമാണ് ബാക്കി.

നേരത്തെ സിനിമയുടെ റൺ ടൈം സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തു വന്നിരുന്നു. 3 മണിക്കൂർ 21 മിനിട്ടാണ് സിനിമയുടെ ദൈർഘ്യമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ, അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകുമിത്. അതേസമയം, അനിമലിന് ശേഷം സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമായി പുഷ്പ 2 മാറും. ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 3 മണിക്കൂർ 21 മിനിട്ടായിരുന്നു അനിമലിൻ്റേയും റൺ ടൈം.

നവംബർ 30 ന് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. 'ആര്യ', 'ആര്യ 2' , 'പുഷ്പ' എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സുകുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. ചിത്രത്തിനെ ചുറ്റിപറ്റി വലിയ പ്രതീക്ഷകളാണ് ഉള്ളത്. ചിത്രം ബോക്സ് ഓഫീസിൽ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Content Highlights:  Pushpa 2 bags U/A certificate from censor board

dot image
To advertise here,contact us
dot image