ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതവും സിനിമയാകുന്നു

റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും മകന്‍ ഷാഹിദ് അറിയിച്ചു

dot image

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് മകൻ ഷാഹിദ് റാഫി. ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഷാഹിദ് റാഫിയുടെ ബിയോപിക് പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചർച്ചയിലാണെന്നും ഷാഹിദ് പറഞ്ഞു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന 2024 ഡിസംബർ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും.

റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പരിപാടിയിൽ അറിയിച്ചു. നടി ശർമിള ടാഗോർ, ഗായകരായ സോനു നിഗം, അനുരാധ പഡ്വാൾ, ചലച്ചിത്ര

നിർമാതാവ് സുഭാഷ് ഘായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹിന്ദി സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് മുഹമ്മദ് റാഫിയ്ക്ക് ആദരം അര്‍പ്പിച്ച ചടങ്ങില്‍ അദ്ദേഹത്തിൻ്റെ നിത്യഹരിത ക്ലാസിക്കുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Singer Muhammad Rafi's life is become movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us