ഇതാണ് ഞങ്ങ പറഞ്ഞ 4 k, രണ്ടാം വരവില്‍ വല്ല്യേട്ടന് വമ്പന്‍ കയ്യടി

പഴയ പതിപ്പിന്റെ നൊസ്റ്റാള്‍ജിക് ഫീല്‍ നലനിര്‍ത്തുമ്പോള്‍ തന്നെ, ശബ്ദത്തിലും ദൃശ്യങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് കമന്‍റുകള്‍

dot image

റീറിലീസില്‍ പുത്തന്‍ സാങ്കേതിക തികവോടെ തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ വല്ല്യേട്ടനെ

ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ചെണ്ടമേളവും ആഘോഷങ്ങളുമായാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്.

അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിനൊപ്പം സിനിമയുടെ ടെക്‌നിക്കല്‍ ക്വാളിറ്റിയ്ക്ക് കൂടി പ്രേക്ഷകര്‍ കയ്യടി നല്‍കുന്നുണ്ട്.

4K അറ്റ്‌മോസ് ഡോള്‍ബിയില്‍ എത്തിയിരിക്കുന്ന ചിത്രം പഴയ പതിപ്പിന്റെ നൊസ്റ്റാള്‍ജിക് ഫീല്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ, ശബ്ദത്തിലും ദൃശ്യങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നാണ് പലരും പറയുന്നത്. മുന്‍പ് റീറിലീസായി എത്തിയ പല മലയാളച്ചിത്രങ്ങള്‍ക്കും ഈ ക്വാളിറ്റിയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

2000 സെപ്റ്റംബറില്‍ ആദ്യമായി തിയേറ്ററുകളിലെത്തിയ വല്ല്യേട്ടന് രഞ്ജിത്തായിരുന്നു തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.

ഐ.വി ശശി - മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റീറിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് ഈ വരവില്‍ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.

Content Highlights: Mammootty's Vallyettan gathers good audience response on rerelease

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us