അറക്കൽ മാധവനുണ്ണിയും അനിയന്മാരും മോഹൻലാലിനെ മലർത്തിയടിച്ചോ?

സ്‍ഫടികം റീ റിലീസ് ചെയ്തപ്പോൾ 3.1 കോടി രൂപയായിരുന്നു ആഗോളതലത്തിൽ നേടിയിരുന്നത്

dot image

24 വർഷത്തിന് ശേഷം മമ്മൂട്ടി നായകനായ വല്യേട്ടൻ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ സിനിമ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 13 ലക്ഷത്തിനടുത്ത് ചിത്രം ആദ്യ ദിനം നേടിയെന്നാണ് റിപ്പോർട്ടുകൾ. വീക്കെൻഡ് കണക്കിലെടുത്ത് സിനിമയുടെ അടുത്ത രണ്ടു ദിവസത്തെ കളക്ഷനിൽ നിർണായക സംഖ്യ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മലയാളത്തിലെ റീ റിലീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ മോഹൻലാലിന്റെ ദേവദൂതനാണ് ഒന്നാം സ്ഥാനത്ത്. ചിത്രം ആദ്യ ദിനം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 30 ലക്ഷം കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. 3.2 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയിരുന്നത്. രണ്ടാം സ്ഥാനവും മോഹൻലാൽ ചിത്രം തന്നെയാണ്. സ്‍ഫടികം റീ റിലീസ് ചെയ്തപ്പോൾ 3.1 കോടി രൂപയായിരുന്നു ആഗോളതലത്തിൽ നേടിയിരുന്നത്. ആദ്യ ദിനം 30 കോടിക്കടുത്തായിരുന്നു കളക്ഷൻ.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.

രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു. ഐ.വി ശശി - മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റീറിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് ഈ വരവില്‍ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.

Content Highlights: Vallyettan re-release first day box office collection report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us