പുതിയ കളക്ഷൻ റെക്കോർഡുകൾക്കായി ഒരുങ്ങിക്കോളൂ, ഇനി 117 ദിവസത്തെ കാത്തിരിപ്പ്; 'എമ്പുരാൻ' ഷൂട്ട് പൂർത്തിയായി

ഈ സിനിമയെ രൂപപ്പെടുത്തിയ മുരളി ഗോപിയുടെ മികച്ച കഥപറച്ചിലിന് നന്ദിയെന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

dot image

എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് കഴിഞ്ഞെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിൻ്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം', എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

നടൻ മോഹൻലാലും ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. UK, USA, UAE എന്നിവയുൾപ്പെടെ 8 സംസ്ഥാനങ്ങളിലൂടെയും 4 രാജ്യങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ്റെ ക്രിയേറ്റിവിറ്റി സിനിമയുടെ ഓരോ ഫ്രെയിമിനെയും മികച്ചതാക്കി. ഈ സിനിമയെ രൂപപ്പെടുത്തിയ മുരളി ഗോപിയുടെ മികച്ച കഥപറച്ചിലിന് നന്ദിയെന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിനും ആന്റണി പെരുമ്പാവൂരിനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മോഹൻലാൽ നന്ദി അറിയിച്ചു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights : Mohanlal starring Empuraan shoot completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us