സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2 ദി റൂൾ'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ പീലിംഗ്സ് ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കളർ ഫുള്ളായി ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിനാണ് ഗാനം എത്തിയിരിക്കുന്നത്. കൂടാതെ അല്ലു അർജുന്റെയും രശ്മികളുടെയും ഗംഭീര നൃത്തവും പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേരത്തെ പുറത്തുവിട്ട കിസിക് ഗാനത്തിനേക്കാൾ ഒരുപടി മുകളിലാണ് പീലിംഗ്സ് എന്നാണ് ആരാധകർ പറയുന്നത്. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഈ പാട്ടിന്‍റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്. ഞൊടിയിടയിലാണ് പുഷ്പയിലെ ഈ ഗാനം ആരാധകരുടെ ശ്രദ്ധ നേടിയത്. മലയാളികൾക്കുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അല്ലു അർജുൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
It's time for the Mass Blockbuster Song to energize your playlist 🔥🔥#Peelings song out now❤🔥
— Mythri Movie Makers (@MythriOfficial) December 1, 2024
Telugu - https://t.co/PlNXxvf4kt
Hindi - https://t.co/oh1w8o9Cnw
Tamil - https://t.co/Bo2mn0K6XL
Malayalam - https://t.co/3lk4jlv6kQ
Kannada - https://t.co/aGMQUian15
Bengali -… pic.twitter.com/QuRC8tpYw9
Biggest Mass Blockbuster Song of the Year is on its way 💥💥💥#Peelings today at 6:03 PM 🕺💃#Pushpa2TheRule#Pushpa2TheRuleOnDEC5th pic.twitter.com/1XiBW1yp2m
— Mythri Movie Makers (@MythriOfficial) December 1, 2024
'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും' എന്നാണ് അല്ലു പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്.
പുഷ്പ 2വില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിനെ കുറിച്ചും അല്ലു അര്‍ജുന്‍ ചടങ്ങില്‍ വെച്ച് സംസാരിച്ചിരുന്നു. പുഷ്പ 2 വില്‍ ഫഹദ് തകര്‍ത്തിട്ടുണ്ടെന്നും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം വലിയ ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരുന്നത്. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: pushpa 2 peeling song out now