ട്വിറ്റർ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് വിഘ്‌നേശ് ശിവൻ; സൈബർ അറ്റാക്കോ കാരണം?

ധനുഷുമായുള്ള വിവാദത്തെ തുടർന്ന് വിഘ്‌നേശിനും നയൻതാരയ്ക്കുമെതിരെ വലിയ തോതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു

dot image

ചുരുക്കം സിനിമകൾ കൊണ്ട് തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് വിഘ്‌നേശ് ശിവൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഘ്‌നേശും നയൻതാരയും സോഷ്യൽ മീഡിയയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. ഇപ്പോഴിതാ സംവിധായകൻ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് വരുന്നത്.

വിഘ്‌നേശിന്റെ സജീവമായിരുന്ന അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. ഒപ്പം സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്തെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.

നേരത്തെ ധനുഷുമായുള്ള വിവാദത്തെ തുടർന്ന് വിഘ്‌നേശിനും നയൻതാരയ്ക്കുമെതിരെ വലിയ തോതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ഗലാട്ട പ്ലസ് നടത്തിയ റൗണ്ട് ടേബിൾ പരിപാടിയിലെ വിഘ്‌നേശിന്റെ വാക്കുകൾക്കും നേരെ ട്രോളുകൾ വന്നിരുന്നു. ഈ കാരണത്താലാണോ സംവിധായകൻ ട്വിറ്റർ ഉപേക്ഷിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.

യെന്നൈ അറിന്താൽ എന്ന സിനിമയ്ക്കായി ഗാനം എഴുതുന്ന വേളയിൽ തന്റെ നാനും റൗഡി താൻ എന്ന സിനിമയെ അജിത് ഏറെ പ്രശംസിച്ചിരുന്നു എന്നാണ് വിഘ്‌നേശ് റൗണ്ട് ടേബിളിൽ പറഞ്ഞത്. യെന്നൈ അറിന്താൽ 2015 ഫെബ്രുവരിയിലും നാനും റൗഡി താൻ ഒക്ടോബറിലുമായിരുന്നു റിലീസ് ചെയ്തതെന്നും സ്പോട്ട് ലൈറ്റിൽ നിൽക്കുന്നതിന് വിഘ്‌നേശ് നുണ പറയുന്നതാണ് എന്നുമായിരുന്നു ചിലർ വിമർശിച്ചത്.

അതിനൊപ്പം അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയ്ക്ക് മലയാളത്തിലെ ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശവുമായി സാമ്യമുണ്ടായിരുന്നെന്നും വിഘ്‌നേശ് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. 'ഈ വർഷം ഒരു സിനിമയും റിലീസ് ചെയ്യാത്ത സംവിധായകനായി ഞാൻ മാത്രമാണ് ഇവിടെ ഇരിക്കുന്നത്. അജിത് സാർ ഒരിക്കൽ താൻ ഒരുപാട് സിനിമകൾ കാണാറില്ലെന്നും എന്നാൽ ഞാൻ ചെയ്ത 'നാനും റൗഡി താൻ' ചിത്രം ഒരുപാട് ഇഷ്ടമായി എന്നും പറഞ്ഞു. അത്തരത്തിൽ ഡാർക്ക് ക്യാരക്ടർ ചെയ്യാൻ ഇഷ്ടമാണ്. അതുപോലൊരു ചിത്രം നിങ്ങൾ എനിക്ക് വേണ്ടി എഴുതിയാൽ നമുക്ക് അത് ചെയ്യാമെന്നും അജിത് സാർ പറഞ്ഞിരുന്നു. അദ്ദേഹം വാക്ക് പാലിച്ചു. ഞാന്‍ സ്ക്രിപ്റ്റ് എഴുതി തുടങ്ങി.

ആവേശം സിനിമ കണ്ടപ്പോൾ എന്റെ സ്ക്രിപ്റ്റുമായി സാമ്യം തോന്നിയിരുന്നു. അത്തരം ഒരു കഥാപാത്രം അജിത് സാർ അവതരിപ്പിച്ചാൽ അത് വേറെ തന്നെ ഒരു സിനിമയായി നിന്നേനെ. പക്ഷെ സിനിമയിൽ കോമഡി കൂടുതലാണെന്ന് പറഞ്ഞു ആ തിരക്കഥ പ്രൊഡ്യൂസർ നിരസിച്ചു. ഇമോഷൻ കൊണ്ടുവരുന്ന, മെസേജ് നൽകുന്ന ചിത്രം വേണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, വിഘ്‌നേശ് പറഞ്ഞത് ഇങ്ങനെ.

Content Highlights: Vignesh Shivan deactivates Twitter Account

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us