അല്ലു അർജുൻ ചിത്രം പുഷ്പ 2 നായി ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയുടെ അഡ്വാൻസ്ഡ് ബുക്കിങ് കണക്കുകളൊക്കെ ഇതിനകം റെക്കോർഡിലേക്ക് എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പുഷ്പയുടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്തിന് ആന്ധ്രാ സർക്കാരിന് നന്ദിയറിച്ചുക്കൊണ്ടുള്ള അല്ലു അർജുന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
'ടിക്കറ്റ് നിരക്ക് വർധന അംഗീകരിച്ചതിന് ആന്ധ്രാപ്രദേശ് സർക്കാരിന് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പുരോഗമനപരമായ ഈ തീരുമാനം തെലുങ്ക് സിനിമാ വ്യവസായത്തിൻ്റെ വളർച്ചയ്ക്കും സഹായകരമാകും. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനും ഉപ മുഖ്യമന്ത്രി പവൻ കല്യാണത്തിനും പ്രത്യേക നന്ദി' അല്ലു അർജുൻ കുറിച്ചു. കുറിപ്പിന് താഴെ ആരാധകരുടെ വിമർശനങ്ങളും ഉണ്ട്. ഇത്തരത്തിൽ നിരക്ക് കൂട്ടുന്നത് കൊടും ചതിയാണെന്നാണ് ആരാധകർ പറയുന്നത്.
I extend my heartfelt thanks to the Government of Andhra Pradesh for approving the ticket hike. This progressive decision demonstrates your steadfast commitment to the growth and prosperity of the Telugu film industry.
— Allu Arjun (@alluarjun) December 2, 2024
A special note of thanks to the Hon’ble @AndhraPradeshCM,…
'ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല, ആരാധകരെ ചൂഷണം ചെയ്യരുത്. നിർമാതാക്കൾ ഈ തീരുമാനം പുനരാലോചിക്കണം . സിനിമ എല്ലാവർക്കും വേണ്ടിയുള്ളതാണ്, വരേണ്യവർഗത്തിന് മാത്രമല്ല' എന്ന് ഒരു പ്രേക്ഷകൻ കുറിച്ചു. 'ടിക്കറ്റ് നിരക്ക് ഇങ്ങനെ വർധിപ്പിക്കുന്നതിലൂടെ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ആദ്യദിന കളക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കുവാനാണോ? അങ്ങനെയെങ്കിൽ ടിക്കറ്റ് നിരക്ക് 5000 ആക്കുക. ലൈഫ് ടൈം റെക്കോർഡുകൾ തകർക്കുക. ഇത് ആരാധകർക്കുള്ളതല്ല, ചൂഷണമാണ്' എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
"Pushpa tickets priced at ₹3000? 😱 This is beyond unacceptable!
— Phaneendra (@phaneendra2005) December 1, 2024
Fans deserve better, not exploitation. 🎥💔
@MythriOfficial, please rethink this decision.
Cinema is for everyone, not just for the elite. #Pushpa2 #TicketPrices #NotFair 😤" https://t.co/dvyTAWFyZz
പുഷ്പയുടെ തെലുങ്കാന ഷോ ഡിസംബർ നാലിന് രാത്രി 9.30ന് ആദ്യ ഷോ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്കിയതും ശ്രദ്ധ നേടിയിരുന്നു. ഈ ഷോയുടെ ടിക്കറ്റ് നിരക്കും ചർച്ചയാകുന്നുണ്ട്. സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകളില്‍ 1120 രൂപയും മള്‍ട്ടിപ്ലെക്സുകളില്‍ 1230 രൂപയുമാണ് നിരക്ക്. ഇതിന് പുറമെ പുലര്‍ച്ചെ ഒരു മണി, നാലു മണി എന്നീ സമയങ്ങളിലും ഷോ നടത്തുന്നതിന് തെലങ്കാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിംഗിള്‍ സ്ക്രീനുകളില്‍ 350 രൂപയും മള്‍ട്ടിപ്ലക്സുകളില്‍ 530 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണയുള്ളതിനേക്കാൾ 150 രൂപയോളം അധികം ഈടാക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നൽകിയിരിക്കുന്നത്.
രാജ്യത്തെ പല തിയേറ്ററുകളിലും സിനിമയുടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ പറയുന്നത്. ബുക്കിങ് പോർട്ടലുകളിൽ 500 മുതൽ 3000 വരെയാണ് സിനിമയുടെ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഡൽഹിയിൽ പിവിആർ ഡയറക്ടേഴ്സ് കട്ടിൽ പുഷ്പയുടെ ഹിന്ദി 2 ഡി പതിപ്പിന്റെ ഒരു ടിക്കറ്റിന് 2400 രൂപയാണ് നിരക്ക്. മുംബൈ മെയ്സൺ ജിയോ വേൾഡ് ഡ്രൈവിൽ ഒരു ടിക്കറ്റിന് 2100 രൂപയും. ഇതിനെതിരെ രൂക്ഷഭാഷയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
അതേസമയം പുഷ്പ 2 ഇതിനകം 50 കോടിയുടെ പ്രീ സെയിൽ നേടിയതായി റിപ്പോർട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Allu Arjun Thanking for accepting the ticket hike of pushpa 2