'പുഷ്പാ…ഇതെന്ന കൊടുമൈ!!'; ടിക്കറ്റ് ഒന്നിന് 3000 രൂപ, വിമർശിച്ച് സോഷ്യൽ മീഡിയ

'എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ആദ്യദിന കളക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കുവാനാണോ?'

dot image

അല്ലു അർജുൻ ചിത്രം പുഷ്പ 2 നായി ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിങ് കണക്കുകളൊക്കെ ഇതിനകം റെക്കോർഡിലേക്ക് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ സിനിമയുടെ ടിക്കറ്റ് ചാർജ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങളും ഉയരുകയാണ്. രാജ്യത്തെ പല തിയേറ്ററുകളിലും സിനിമയുടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ പറയുന്നത്.

ബുക്കിങ് പോർട്ടലുകളിൽ 500 മുതൽ 3000 വരെയാണ് സിനിമയുടെ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഡൽഹിയിൽ പിവിആർ ഡയറക്ടേഴ്സ് കട്ടിൽ പുഷ്പയുടെ ഹിന്ദി 2 ഡി പതിപ്പിന്റെ ഒരു ടിക്കറ്റിന് 2400 രൂപയാണ് നിരക്ക്. മുംബൈ മെയ്സൺ ജിയോ വേൾഡ് ഡ്രൈവിൽ ഒരു ടിക്കറ്റിന് 2100 രൂപയും. ഇതിനെതിരെ രൂക്ഷഭാഷയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

'ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല, ആരാധകരെ ചൂഷണം ചെയ്യരുത്. നിർമാതാക്കൾ ഈ തീരുമാനം പുനരാലോചിക്കണം . സിനിമ എല്ലാവർക്കും വേണ്ടിയുള്ളതാണ്, വരേണ്യവർഗത്തിന് മാത്രമല്ല' എന്ന് ഒരു പ്രേക്ഷകൻ കുറിച്ചു. 'ടിക്കറ്റ് നിരക്ക് ഇങ്ങനെ വർധിപ്പിക്കുന്നതിലൂടെ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ആദ്യദിന കളക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കുവാനാണോ? അങ്ങനെയെങ്കിൽ ടിക്കറ്റ് നിരക്ക് 5000 ആക്കുക. ലൈഫ് ടൈം റെക്കോർഡുകൾ തകർക്കുക. ഇത് ആരാധകർക്കുള്ളതല്ല, ചൂഷണമാണ്' എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

അതേസമയം പുഷ്പ 2 ഇതിനകം 50 കോടിയുടെ പ്രീ സെയിൽ നേടിയതായി റിപ്പോർട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Fans upset with high ticket rates of Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us