പുഷ്പ നാഷണൽ അല്ല ഇന്റർനാഷണൽ!; 50 കോടിയുടെ പ്രീസെയിലെന്ന് റിപ്പോർട്ട്

ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്

dot image

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്റെ കേരള ബുക്കിങ് ഇന്ന് മുതലാണ് ആരംഭിച്ചത്. ബുക്കിം​ഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് പുഷ്പയെന്നാണ് പ്രീ സെയിൽ കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 50 കോടിയുടെ പ്രീ സെയിൽ പുഷ്പ 2 നേടി കഴിഞ്ഞു. ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്.

'പുഷ്പ ദ റൂൾ' ഡിസംബർ അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.

ആദ്യ ഭാഗത്തിന്‍റെ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Reportedly, Pushpa 2 will cross 50 crores in pre-sale and earn 250 crores on the first day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us