ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം ഇ ഡി യുടെ (എക്സ്ട്രാ ഡീസന്റ്) ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൂർണ്ണമായും നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ട്രെയ്ലർ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകരുടെ ശ്രദ്ധയും ട്രെയ്ലർ പിടിച്ചു പറ്റിയിട്ടുണ്ട്. ഡിസംബർ 20 നാണ് റിലീസ്.
സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇഡിയിലെത്തുന്നത്. ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലിറിക്സ് വിനായക് ശശികുമാർ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. ഇ ഡി- എക്സ്ട്രാ ഡീസന്റിന്റെ സംഗീതം അങ്കിത് മേനോൻ, ആർട്ട്, അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ. എം,സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ടൈറ്റിൽ& പോസ്റ്റേർസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ മാജിക് ഫ്രെയിംസ് റിലീസ്, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പിആർഓ പ്രതീഷ് ശേഖർ.
Content Highlights: The trailer of Suraj Venjaramood's film ED has arrived