അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ; ഒറ്റവാക്കിൽ പ്രതികരണവുമായി അമിതാഭ് ബച്ചന്‍

അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റ വാക്കില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍

dot image

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ബി ടൗണിൽ ഏറെനാളായുള്ള സംസാരവിഷയമാണ്. ദമ്പതികൾ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഈ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റ വാക്കില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

'ചുപ്' (നിശബ്ദത പാലിക്കൂ) എന്നാണ് അമിതാഭ് ബച്ചൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം ഒരു ആംഗ്രി ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നേരത്തെയും അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കുമെന്നും ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ബച്ചൻ നേരത്തെ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചത്.

താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.

ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു' എന്നും ബച്ചൻ വ്യക്തമാക്കിയിരുന്നു.

ഏറെനാളായി ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള വാർത്തകൾ വന്നിരുന്നെങ്കിലും അംബാനി കുടുംബത്തിലെ വിവാഹത്തില്‍ ദമ്പതികള്‍ വെവ്വേറെയായി വന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കഴിഞ്ഞദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളിൽ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതോടെ ഈ ചോദ്യം ഒരിക്കല്‍ക്കൂടി ഉയര്‍ന്നിരുന്നു.

Content Highlights: Amitabh Bachchan's tweet amidst speculations around Abhishek Bachchan and Aishwarya Rai Bachchan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us