'പ്രിയ ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം', വൈകാരിക കുറിപ്പ് പങ്കുവച്ച് നാഗാർജുന

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്നലെ രാത്രി എട്ടേകാലിനാണ് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്.

dot image

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. വിവാഹത്തിന് പിന്നാലെ ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന. ഇരുവരുമൊന്നിച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് കാണുന്നത് വൈകാരികവും സവിശേഷവുമായ നിമിഷമാണെന്ന് നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന എക്‌സില്‍ കുറിച്ചു.

'ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് മനോഹരമായ ഒരു അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. പ്രിയപ്പെട്ട ചായിക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയ ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നു.എ.എന്‍.ആറിന്റെ അനുഗ്രഹത്തോടെ നടന്ന ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് ലഭിച്ച അളവറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു', നാഗാര്‍ജുന പറഞ്ഞു.

Naga Chaitanya's Wedding

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്നലെ രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിരിച്ചിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് നാഗചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

Content Highlights: Nagarjuna Shares First Pics From Son Naga Chaitanya's Wedding

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us