ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ടീസർ ഇന്നലെ റിലീസ് ചെയ്തിരുന്നു. ഹ്യൂമർ പശ്ചാത്തലത്തിലുള്ള ടീസറിൽ, ആക്രമിക്കാൻ വരുന്ന ആളുകളെ എങ്ങനെ നേരിടണമെന്ന് ഒപ്പമുള്ള ഗോകുൽ സുരേഷിന്റെ കഥാപാത്രത്തോട് പറഞ്ഞു കൊടുക്കുന്ന മമ്മൂട്ടിയെയാണ് കാണാനാകുന്നത്. ഈ ടീസറിൽ ഗൗതം മേനോൻ ഒളിപ്പിച്ചുവെച്ച ഒരു ബ്രില്യന്റ് റഫറൻസ് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ ഈ പുതിയ ടീസറിൽ ഇത് വ്യക്തമാക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. റോബർട്ട് ഡൗണി ജൂനിയർ നായകനായെത്തിയ ഷെർലക് ഹോംസ് എന്ന സിനിമയിലെ വളരെ പ്രശസ്തമായ ഫൈറ്റ് സീനിൽ കാണിക്കുന്ന അതേ കാര്യങ്ങളാണ് മമ്മൂട്ടി ടീസറിൽ പറയുന്നത്. ഈ ഷെർലക് ഹോംസ് റഫറൻസ് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
#Mammukka ഒരു പാവം പേടിതൊണ്ടനായ funny character, എന്നാൽ #SherlockHolmes ആണ് എന്ന വിചാരം...😭😂
— Muhammed Ihsan (@Muhmdihsan_) December 4, 2024
That reference says it all 🙌🏽#DominicAndTheLadiesPurse @MKampanyOffl @mammukka @menongautham #Mammootty pic.twitter.com/3xZB12ECBy
ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ഡൊമിനിക് ആന്‍റ് ദ ലേഡീസ് പഴ്സ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Social Media finds Sherlock Holmes reference in Dominic and the ladies purse