അന്ന് കാണിച്ച 'കടുവ' സീൻ എവിടെ… അത് പുഷ്പ 3 യിലാണോ?; സംശയത്തിൽ ആരാധകർ

ഇത് ഒരു സുകുമാർ ബ്രില്യൻസ് ആണെന്നാണ് മറ്റുചിലർ പറയുന്നത്

dot image

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇന്ന് തിയേറ്ററുകളിലെത്തി. തെലുങ്കിൽ നിന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടുന്ന സിനിമ വലിയ ഓപ്പണിങ് ആണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സന്തമാക്കിയത്. സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ ഒരു വർഷം മുന്നേ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ച ഒരു വീഡിയോ സംബന്ധിച്ച സംശയങ്ങളിലാണ് ചില പ്രേക്ഷകർ.

കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രത്തിന്റ ഒരു പ്രൊമോ പുറത്തുവിട്ടിരുന്നു. 'തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ’ എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന ആ വീഡിയോയുടെ അവസാനം ഒരു കാടിനുള്ളിൽ പുഷ്പയെ കാണിക്കുന്നുമുണ്ട്. ഈ പ്രൊമോയുടെ രംഗങ്ങളോ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളോ പുഷ്പ 2 ൽ ഇല്ല. ആ രംഗങ്ങൾ എവിടെ എന്ന ചോദ്യമാണ് ചില പേക്ഷകർ ഉന്നയിക്കുന്നത്.

ഇത് പ്രൊമോയ്ക്ക് വേണ്ടി മാത്രം ചിത്രീകരിച്ചതാകാം എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഇത് ഒരു സുകുമാർ ബ്രില്യൻസ് ആണെന്നാണ് മറ്റുചിലർ പറയുന്നത്. ഒരു മൂന്നാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടാണ് പുഷ്പ 2 അവസാനിക്കുന്നത്. ഈ രംഗങ്ങൾ പുഷ്പ 3 യിലേതാകാം. പുഷ്പ 3 യുടെ സാധ്യതകൾ പ്രേക്ഷകർക്ക് മുൻകൂട്ടി കാണിച്ചുകൊടുത്ത സുകുമാർ ബ്രില്യൻസാണ് ഇതെന്നാണ് മറ്റുചില പ്രേക്ഷകരുടെ അഭിപ്രായം.

അതേസമയം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് മണിക്കൂറിൽ 100K ബുക്കിംഗ് എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തം പേരിലാക്കി കഴിഞ്ഞു. 100.25 K ടിക്കറ്റ് ആണ് ഒരു മണിക്കൂറിൽ വിറ്റഴിച്ചത്. വലിയ രീതിയിലുള്ള വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലും നോർത്ത് ഇന്ത്യൻ മാർക്കറ്റിലും പുഷ്പ 2 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലെ അല്ലു അർജുന്റെ പ്രകടനവും ഫഹദിന്റെ വില്ലൻ വേഷവും സുകുമാറിന്റെ സംവിധാനത്തിനുമെല്ലാം കൈയ്യടികൾ ലഭിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായിട്ടില്ല.

Content Highlights: Audience curious about the old promo of Pushpa 2 movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us