ഒടുവിൽ ജോസച്ചായൻ മുട്ടുമടക്കി; കേരളത്തിൽ ആദ്യ ദിനം 'ടർബോ'യെ മറികടന്ന് 'പുഷ്പ 2'

വിജയ്, രജനികാന്ത്, കമൽ ഹാസൻ, സൂര്യ ചിത്രങ്ങള്‍ക്ക് സാധിക്കാത്തത് അല്ലു അർജുൻ സിനിമക്ക് സാധിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്

dot image

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് തുടരുന്നത്. ആദ്യ ദിനം ചിത്രം 250 കോടിക്കും മുകളിൽ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലും സിനിമ മികച്ച കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് 6.35 കോടി നേടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒരു തെലുങ്ക് ഡബ്ബ് സിനിമ കേരളത്തിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 നേടിയ 5.45 കോടിയെയാണ് ഇതോടെ പുഷ്പ 2 മറികടന്നത്. അതേസമയം മമ്മൂട്ടി ചിത്രമായ ടർബോയെ വീഴ്ത്തി 2024 ലെ കേരളത്തിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും പുഷ്പ 2 സ്വന്തമാക്കി. 6.15 ആയിരുന്നു ടർബോയുടെ കളക്ഷൻ.

വിജയ്, രജനികാന്ത്, കമൽ ഹാസൻ, സൂര്യ ചിത്രങ്ങള്‍ക്ക് സാധിക്കാത്തത് അല്ലു അർജുൻ സിനിമക്ക് സാധിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോ തന്നെയാണ് ഇപ്പോഴും കേരള ബോക്സ് ഓഫീസിൽ മുന്നിൽ. 12 കോടിയാണ് ലിയോയുടെ കളക്ഷൻ.

നോർത്തിൽ നിന്നും 72 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ബോളിവുഡിൽ നിന്ന് ഒരു സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highights: Pushpa 2 crosses Mammootty film turbo at kerala box office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us