നടി മരിച്ച നിലയില്‍; കണ്ടെത്തിയത് വീട്ടിനുള്ളിലെ ബാത്ത്ടബ്ബില്‍

വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ മരണത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ ടീം പറയുന്നുണ്ട്

dot image

ജപ്പാന്‍ സിനിമാനടിയും ഗായികയുമായ മിയോ നകയാമ മരിച്ച നിലയില്‍. വീട്ടിനുള്ളിലെ ബാത്ത്ടബ്ബിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.

പങ്കെടുക്കാനിരുന്ന ഒരു യോഗത്തിലേക്ക് നടി എത്തിച്ചേരാതിരുന്നതിന് പിന്നാലെ അന്വേഷിച്ചപ്പോഴാണ് ടോക്കിയോയിലെ വീട്ടില്‍ നടിയെ ബാത്ത്ടബ്ബില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വെള്ളിയാഴ്ച നടത്താനിരുന്ന ഒരു സംഗീതപരിപാടിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മിയോ പിന്‍വാങ്ങിയിരുന്നു.

മരണവിവരം നടിയുടെ ടീം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ മരണത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

ജെ-പോപ്പിന്റെ പ്രതാപ് കാലമായ 1980-90കളിലാണ് മിയോ നകയാമ പ്രശസ്തിയിലേക്ക് ഉയരുന്നത്. ലവ് ലെറ്റര്‍, ടോക്കിയോ വെതര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമയിലും ടെലിവിഷനിലും സംഗീതരംഗത്തും ഒരുപോലെ തിളങ്ങിയ താരം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Japan actress Miho Nakayama found dead in bathtub at her home in Japan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us