'ഫഹദിന്റെ എൻട്രിക്കായി കാത്തിരുന്നു, എന്നാൽ അത് സംഭവിച്ചപ്പോൾ…'; കുറിപ്പുമായി രുഹാനി ശര്‍മ്മ

ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് നടി രുഹാനി ശര്‍മ്മ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

dot image

അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും സിനിമയിൽ ശക്തമായ കഥാപാത്രമായുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിലെ നടന്റെ പ്രകടനത്തെക്കുറിച്ച് നടി രുഹാനി ശര്‍മ്മ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പുഷ്പ 2 ലെ ഫഹദ് ഫാസിലിന്റെ എൻട്രിക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ അത് സംഭവിച്ചപ്പോൾ തനിക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. അദ്ദേഹം തന്നെയാണോ ഇത് എന്ന് അടുത്തിരുന്ന സഹോദരനോട് ചോദിച്ചു. എത്ര ലളിതമായാണ് അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളായും അദ്ദേഹം മാറുന്നത്! അതാണ് ഫഹദ് ഫാസിലിന്റെ മായാജാലം. ഇത് എഴുതുമ്പോൾ പോലും ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നു.' എന്ന് നടി കുറിച്ചു.

ഫഹദിന്റെ വലിയ ആരാധികയാണ് താൻ. ബിഗ് സ്ക്രീനില്‍ ഫഹദിനെ കാണുക എന്നത് തന്നെ ഒരു വിരുന്നാണ്. അത്രയും തീവ്രമായ, താരതമ്യങ്ങൾക്കതീതമായ ആഴമാണ് ഓരോ കഥാപാത്രത്തിനും അദ്ദേഹം നൽകുന്നത്. പുഷ്പ 2ലും സ്ഥിതി വ്യത്യസ്തമല്ല എന്നും രുഹാനി ശര്‍മ്മ കുറിച്ചു.

അതേസമയം പുഷ്പ 2 രണ്ട് ദിവസം കൊണ്ട് 400 കോടിക്ക് മുകളിൽ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 265 കോടി നേടിയതായാണ് റിപ്പോർട്ട്. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ഈ ജൈത്രയാത്ര തുടർന്നാൽ സിനിമയുടെ ടോട്ടൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Content Highlights: Ruhani Sharma post about Fahadh Faasil prfomance in Pushpa 2 gone viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us