ബേസില്‍-നസ്രിയ കോംബോ ഒന്നിച്ചെത്തിയ സൂക്ഷ്മദര്‍ശിനി തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. ചിതം മൂന്നാം വാരത്തിലും ഹൗസ്ഫുള്‍ ഷോകളുമായാണ് പ്രദര്‍ശനം തുടരുന്നത്. എം സി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു.
ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ അഖില ഭാര്‍ഗവനും പൂജ മോഹന്‍രാജും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. അയല്‍ക്കാരായ സുലു, അസ്മ എന്നീ കഥാപാത്രങ്ങളെ ആയിരുന്നു ഇവര്‍ അവതരിപ്പിച്ചത്. തിയേറ്ററിനെ ചിരിപ്പിച്ച നര്‍മ മൂഹൂര്‍ത്തങ്ങളില്‍ പലതും ഇവരുടെ കഥാപാത്രങ്ങളുടെ കോമ്പിനേഷന്‍ സീനുകളിലായിരുന്നു പിറവിയെടുത്തത്.
നസ്രിയ അവതരിപ്പിച്ച പ്രിയദര്‍ശിനിയും അയല്‍ക്കാരായ മറ്റ് സ്ത്രീകളും എങ്ങനെ സുഹൃത്തുക്കളായി എന്നതിനെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നുവെന്ന് അഖിലയും പൂജയും പറഞ്ഞു. ഈ ഭാഗങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചില്ല എന്നും ഇവര്‍ റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ അയല്‍ക്കാരായ സ്ത്രീകളെല്ലാം സുഹൃത്തുക്കളാണ്. ഇവര്‍ പിഎസ് സി പഠിക്കാനാണ് ഒന്നിച്ചു വരുന്നതെന്നും അങ്ങനെയാണ് കൂട്ടുകാരാകുന്നതെന്നും അഖില പറഞ്ഞു. വീട്ടിലിരുന്ന് വേര് മുളച്ചു എന്ന് പ്രിയ പറയുന്ന അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും അങ്ങനെയാണ് പല പ്രായത്തിലുള്ള അവര്‍ പിഎസ്‌സിക്കായി ശ്രമിക്കാന്‍ തുടങ്ങുന്നതെന്നും പൂജ പറഞ്ഞു.
'പ്രിയയുടെ വീട്ടില്‍ പോയിരുന്നാണ് എല്ലാവരും പിഎസ് സിക്ക് പഠിക്കുന്നത്. സുലു ബംബിള്‍ എന്ന ഡേറ്റിങ് ആപ്പിലാണ് മിക്കവാറും സമയം. സ്വെയ്പ്പ് ചെയ്താണ് സമയം കളയുന്നത്. അസ്മ ആമസോണില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് പ്രിയയുടെ അഡ്രസിലാണ്.
ഭര്‍ത്താവ് അടിപൊളിയാണെങ്കിലും, വീട്ടിലേക്ക് അയച്ചാല്‍ ഭര്‍ത്താവിന്റെ അമ്മ പ്രശ്‌നമുണ്ടാക്കുമെന്ന് കരുതിയാണ് ഇത് ചെയ്യുന്നത്. അസ്മയ്ക്ക് പിഎസ്‌സിയോട് വലിയ താല്‍പര്യമില്ലെങ്കിലും ഇവരെല്ലാം പോകുന്നതുകൊണ്ട് അവരും പോകുന്നു എന്ന നിലയിലാണ്,' പൂജയും അഖിലയും പറയുന്നു.
ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വിഷയങ്ങളിലുണ്ട്.
ബേസിലിന്റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights : Akhila Bhargavan and Pooja Mohanraj about Sookshmadarshini movie