സംവിധായകന്റെ തൊപ്പിക്ക് റെസ്റ്റ്, ഇനി നടൻ പൃഥ്വിരാജിന്റെ ഊഴം; വിലായത്ത് ബുദ്ധ അവസാനഘട്ട ചിത്രീകരണം തുടങ്ങി

ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കുന്നത്

dot image

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. എമ്പുരാന്‍റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്തത്.

ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കുന്നത്. ഇതേ പേരിലുള്ള ജി ആർ ഇന്ദു​ഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. സച്ചി, പൃഥ്വിരാജ് എന്നിവർക്കൊപ്പം സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്.

കാന്താര, 77 7 ചാർലി എന്നീ വമ്പൻ ഹിറ്റുകളുടെ ഛായാ​ഗ്രഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടി ജെ അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

സംഗീതം - ജേക്ക്സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Prithviraj joins in Vilayath Buddha shooting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us