മാർവെൽ ആരാധകരെ ശാന്തരാകുവിൻ, ഇനി കഥ മാറും; MCUവിലേക്ക് തിരിച്ചെത്താൻ ക്രിസ് ഇവാൻസ്

അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റൂസ്സോ ബ്രദേർസ് ആണ് ഡൂംസ്‌ ഡേ സംവിധാനം ചെയ്യുന്നത്

dot image

ലോകത്താകമാനം ആരാധകരുള്ള ചിത്രങ്ങളാണ് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങാറുള്ളത്. അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ തുടങ്ങി മാർവെലിലെ കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ വലിയ ആരാധകരാണുള്ളത്. ഒപ്പം ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാർവെൽ യൂണിവേഴ്സിലെ അടുത്ത സിനിമയായ 'അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ' എന്ന സിനിമയെക്കുറിച്ചുള്ള വലിയൊരു അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിലൂടെ നടൻ ക്രിസ് ഇവാൻസ് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപ് 'ഡെഡ്പൂൾ ആൻഡ് ദി വോൾവറീൻ' എന്ന സിനിമയിൽ ജോണി സ്റ്റോം എന്ന കഥാപാത്രമായി ക്രിസ് എത്തിയിരുന്നു. ഈ കഥാപാത്രത്തെയാണോ അതോ തന്റെ ഐകോണിക് റോൾ ആയ ക്യാപ്റ്റൻ അമേരിക്ക ആയി ആണോ ക്രിസ് ഡൂം ഡേയിൽ എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. മൾട്ടിവേർസ് എന്ന കോൺസെപ്റ്റിനെ ഇനി വരുന്ന മാർവെൽ സിനിമകൾ കൂടുതൽ ഉപയോഗിക്കും എന്നതിനാൽ ക്യാപ്റ്റൻ അമേരിക്ക ആയി ക്രിസ് തിരിച്ചെത്താൻ ഒരുപാട് സാധ്യതകൾ ഉണ്ടെന്നാണ് മാർവെൽ ആരാധകർ പറയുന്നത്.

അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റൂസ്സോ ബ്രദേർസ് ആണ് ഡൂംസ്‌ ഡേ സംവിധാനം ചെയ്യുന്നത്. മാർവെൽ യൂണിവേഴ്സിൽ അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡൂം എന്ന വില്ലൻ കഥാപാത്രമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2011 ൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ അമേരിക്ക ദി ഫസ്റ്റ് അവഞ്ചർ' എന്ന സിനമയിലാണ് ക്രിസ് ഇവാൻസ് ആദ്യമായി ക്യാപ്റ്റൻ അമേരിക്കയായി എത്തിയത്. തുടർന്ന് ഈ സിനിമയുടെ തന്നെ തുടർച്ചയായ രണ്ട്‌ സിനിമകളിലും മറ്റ് മാർവെൽ സിനിമകളിൽ ക്രിസ് ഇവാൻസ് ഈ സൂപ്പർഹീറോ വേഷം എടുത്തണിഞ്ഞിട്ടുണ്ട്.

Content Highights: Chris Evans to return as Captain America in Avengers Dooms day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us