![search icon](https://www.reporterlive.com/assets/images/icons/search.png)
അല്ലു അർജുൻ ചിത്രം പുഷ്പ 2 രാജ്യമൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസിൽ 1000 കോടിയിലേക്ക് അടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമാണ്. സിനിമയിലെ രംഗങ്ങളും പാട്ടുകളുമെല്ലാം ട്രെൻഡിങ്ങാവുന്നതിനൊപ്പം സിനിമയിലെ ഒരു കഥാപാത്രവുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പുഷ്പ 2 ലെ ബുഗ്ഗി റെഡ്ഡി എന്ന വില്ലൻ കഥാപാത്രം ചെയ്ത നടനും ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയും തമ്മിൽ രൂപ സാദൃശ്യമുണ്ടെന്ന തരത്തിലാണ് ട്രോളുകൾ വരുന്നത്. സിനിമയുടെ അവസാന ഭാഗത്ത് വരുന്ന വില്ലൻ കഥാപാത്രമാണ് ബുഗ്ഗി റെഡ്ഡി. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും മൂന്നാം ഭാഗത്തേക്കുള്ള സൂചനകളുമെല്ലാം ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. താരക് പൊന്നപ്പ എന്ന നടനാണ് ഇത്.
RCB blood Krunal Pandya in Pushpa 2 🔥🗿 #Pushpa2 pic.twitter.com/sutNsG948A
— Lokesh Saini🚩 (@LokeshVirat18K) December 9, 2024
ക്രുനാല്‍ പാണ്ഡ്യയും താരക് പൊന്നപ്പയും തമ്മിൽ സാമ്യതകളുണ്ടെന്ന് ചിലർ പറയുമ്പോൾ ക്രുനാല്‍ പാണ്ഡ്യ പുഷ്പ 2 ൽ തകർത്തു എന്നാണ് മറ്റുചിലർ കമന്റ് ചെയ്യുന്നത്. 'ഡേവിഡ് വാർണർ ഇല്ലെങ്കിൽ എന്താ, പുഷ്പ 2 ൽ ക്രുനാല്‍ പാണ്ഡ്യ ഇല്ലേ?' എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.
Krunal Pandya was too good in Pushpa 2. pic.twitter.com/JeUsbjynpo
— R A T N I S H (@LoyalSachinFan) December 9, 2024
അതേസമയം അല്ലു അർജുൻ സിനിമയായ പുഷ്പ 2 ആഗോള ബോക്സ് ഓഫീസിൽ 800 കോടിയും കടന്ന് മുന്നേറുകയാണ്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ ഉടൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
Content Highlights: Pushpa 2 villan and Cricketer Krunal Pandya similarities viral in social media