നാഷണൽ അല്ല ഇന്റർനാഷണൽ, ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്, നായിക സിഡ്നി സ്വീനി; ഒരുങ്ങുന്നത് ആക്ഷൻ ചിത്രമോ?

'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ' എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്

dot image

മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന നടനാണ് ധനുഷ്. അഭിനയത്തിനോടൊപ്പം ഗായകനായും എഴുത്തുകാരനായും സംവിധായകനായും തിളങ്ങിയ അദ്ദേഹത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ', ദി ഗ്രേമാൻ' എന്നീ സിനിമകൾക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് സിനിമയിൽ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 'യൂഫോറിയ', 'ദി വൈറ്റ് ലോട്ടസ്', 'എനിവൺ ബട്ട് യൂ' എന്നീ പ്രോജെക്റ്റുകളിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതയായ ഹോളിവുഡ് നടിയാണ് സിഡ്നി സ്വീനി. സ്ട്രീറ്റ് ഫൈറ്ററിൽ ധനുഷിനൊപ്പം സിഡ്നി സ്വീനിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ, 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

കെൻ സ്കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രമായ 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ' എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമക്ക് എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ', 'എൻഡ്ഗെയിം', 'ക്യാപ്റ്റൻ അമേരിക്ക' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റൂസ്സോ ബ്രോതേർസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായ ഗ്രേമാനിലൂടെയാണ് ഹോളിവുഡിലേക്ക് ധനുഷ് മടങ്ങിയെത്തിയത്. ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ച അവിക്ക് സാൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. റയാൻ ഗോസ്‌ലിങ്, ക്രിസ് ഇവാൻസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Content Highights: Actor Dhanush and Sydney Sweeny to join hands for a new hollywood film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us