ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് അതിവേഗ 1000 കോടി ചിത്രമായി അല്ലു അർജുന്റെ പുഷ്പ 2. സുകുമാർ സംവിധാനം ചെയ്ത സിനിമ ആറ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
THE BIGGEST INDIAN FILM rewrites history at the box office 💥💥💥#Pushpa2TheRule becomes the FASTEST INDIAN FILM to cross 1000 CRORES GROSS WORLDWIDE in 6 days ❤🔥#PUSHPA2HitsFastest1000Cr
— Pushpa (@PushpaMovie) December 11, 2024
Sukumar redefines commercial cinema 🔥
Book your tickets now!
🎟️… pic.twitter.com/c3Z6P5IiYY
ഷാരൂഖ് ഖാൻ നായകനായ പത്താനെ മറികടന്നാണ് പുഷ്പ 2 അതിവേഗ 1000 കോടി ചിത്രമായി മാറിയിരിക്കുന്നത്. പത്താൻ ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു 1000 കോടി ക്ലബ്ബിലെത്തിയത്. ഈ വർഷം തന്നെ പ്രഭാസ്-നാഗ് അശ്വിൻ കൂട്ടുകെട്ടിന്റെ കൽക്കി 2898 എഡി എന്ന സിനിമയും 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: Allu Arjun movie crossed 1000 crores from six days