'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനുമാണ് സായ് അഭ്യങ്കർ. ഇരു ഗാനങ്ങളും യൂട്യൂബിൽ 100 മില്യൺ വ്യൂസിന് മേലെ സ്വന്തമാക്കുകയും സോഷ്യൽ മീഡിയയിലാകെ ട്രെൻഡ് ആകുകയും ചെയ്തിരുന്നു. ഇതോടെ വളരെ പെട്ടെന്നാണ് സായ് അഭ്യങ്കർ ഒരു സെൻസേഷൻ ആയി മാറിയത്. ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സായ് അഭ്യങ്കർ.
ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകനാകുന്ന 'ബെൻസ്' എന്ന സിനിമയിലൂടെയാണ് സായ് അഭ്യങ്കർ തമിഴ് സിനിമയിലേക്ക് കടന്നുവരാൻ ഒരുങ്ങുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ബെൻസ് ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു വീഡിയോക്കും ചിത്രത്തിന്റെ തീം മ്യൂസിക്കിനും ലഭിച്ചത്. പാഷൻ സ്റ്റുഡിയോ, ദി റൂട്ട്, ജി സ്ക്വാഡ് എന്നിവയ്ക്ക് കീഴിൽ സുധൻ സുന്ദ്രനം, ലോകേഷ് കനകരാജ്, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സൂര്യ 45'ലും സംഗീതം നിർവഹിക്കുന്നത് സായ് അഭ്യങ്കർ ആണ്. എആർ റഹ്മാൻ ആയിരുന്നു ആദ്യം സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കാനിരുന്നത് എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറുകയായിരുന്നു. തുടർന്നാണ് സായ് ഈ സിനിമയിലേക്ക് എത്തുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
We're thrilled to welcome @SaiAbhyankkar, a rising star and the youngest talent of #Suriya45 🤗@Suriya_offl @dop_gkvishnu @RJ_Balaji @DreamWarriorpic pic.twitter.com/CPpvFyXRxI
— SR Prabu (@prabhu_sr) December 9, 2024
#SaiAbhyankkar confirmed as Music Director for #PradeepRanganathan Next film👌🎶
— AmuthaBharathi (@CinemaWithAB) December 11, 2024
- MamithaBaiju Doing the Female lead♥️
- Dir by SudhaKongara's AD Keerthiswaran, Prod by MythriMovieMakers🎬
- Pooja Ceremony to be held Shortly & Shooting from Jan 2025🎥 pic.twitter.com/JpVpc6GmAi
ലവ് ടുഡേ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഡ്രാഗൺ, എൽഐകെ എന്നീ സിനിമകൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് സായ് അഭ്യങ്കറാണ്. മമിതാ ബൈജു നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്കരയുടെ അസിസ്റ്റന്റ് ആയിരുന്ന കീർത്തിശ്വരൻ ആണ്. പുഷ്പ, ജനത ഗാരേജ് തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ സിനിമ നിർമിക്കുന്നത്. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.
Content Highlights: The new sensation Sai Abhyangar music director of LCU film and suriya 45