ഇളയരാജയുടെ ബയോപിക് ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ഉടനെന്ന് റിപ്പോർട്ടുകൾ

അടുത്തിടെ ചിത്രം ഉപേക്ഷിച്ചുവെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

dot image

തമിഴ് സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഗീത ഇതിഹാസമാണ് ഇളയരാജ. അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തെ ബിഗ് സ്ക്രീനില്‍ എത്തിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ ധനുഷാണ് ഇളയരാജയെ അവതരിപ്പിക്കുന്നത്. എന്നാൽ അടുത്തിടെ ചിത്രം ഉപേക്ഷിച്ചുവെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നേരത്തെ ചിത്രത്തിന്‍റെ തിരക്കഥ കമല്‍ഹാസന്‍ ഒരുക്കുമെന്നായിരുന്നു വാര്‍ത്തകൾ വന്നതെങ്കിലും സിനിമാ തിരക്കുകള്‍ കാരണം കമല്‍ ഹാസൻ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടൻ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

അതേസമയം, ഇളയരാജയുടെ ബയോപിക്കിനായി അടുത്ത കാലത്തൊന്നും ധനുഷ് ഡേറ്റ് കൊടുത്തതായും വിവരങ്ങൾ ഇല്ല. തുടര്‍ച്ചയായി മറ്റു സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട് ധനുഷ്. ധനുഷിനെ വച്ച് ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയ അരുൺ മാതേശ്വരന്‍ ഇളയരാജ പ്രൊജക്ട് തല്‍ക്കാലം നിര്‍ത്തി പുതിയ ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Ilayaraja's biopic has not been abandoned, reports say the shooting is imminent

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us