ബോളിവുഡിന് മുന്നിൽ മുട്ടുമടക്കാതെ 'മഞ്ഞുമ്മൽ ബോയ്സ്'; 2024 ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് IMDB

മലയാളം, തമിഴ്, ഹിന്ദി സിനിമകൾ ഉൾപ്പെടുന്ന ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് IMDB പുറത്തുവിട്ടത്

dot image

നിരവധി മികച്ച സിനിമകളും ബോക്സ് ഓഫീസ് വിജയങ്ങളും നിറഞ്ഞ വർഷമായിരുന്നു 2024. വലുതും ചെറുതുമായ നിരവധി സിനിമകളാണ് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിച്ചത്. ഇപ്പോഴിതാ 2024 ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി. മലയാളം, തമിഴ്, ഹിന്ദി സിനിമകൾ ഉൾപ്പെടുന്ന ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഐഎംഡിബി പുറത്തുവിട്ടത്.

ഏഴ് ബോളിവുഡ് സിനിമകളും ഒന്ന് വീതം മലയാളം, തമിഴ്, തെലുങ്ക് സിനിമകളാണ് ലിസ്റ്റിലുള്ളത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാന്റസി മിത്തോളജിക്കൽ ചിത്രമായ 'കൽക്കി 2898 എഡി' ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമയായ 'സ്ത്രീ 2' ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സിനിമ. രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 600 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. വിജയ് സേതുപതി നായകനായി എത്തി വലിയ വിജയം സ്വന്തമാക്കിയ 'മഹാരാജ'യാണ് മൂന്നാം സ്ഥാനത്തുള്ള സിനിമ. ലിസ്റ്റിലുള്ള ഏക തമിഴ് സിനിമയും ഇതുതന്നെ. ഇപ്പോൾ ചൈനയിൽ ചിത്രം റിലീസ് ചെയ്തപ്പോഴും വലിയ കളക്ഷനാണ് അവിടെ നിന്നും സിനിമ നേടുന്നത്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 150 കോടിയായി.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ആണ് ലിസ്റ്റിലുള്ള ഒരേയൊരു മലയാള സിനിമ. ആറാം സ്ഥാനത്താണ് സിനിമയിപ്പോൾ ഉള്ളത്. മികച്ച അഭിപ്രായവും വലിയ കളക്ഷനും സ്വന്തമാക്കിയ സിനിമ 200 കോടിക്കും മുകളിൽ കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ശൈത്താൻ, ഫൈറ്റർ, ഭൂൽ ഭുലയ്യ 3, കിൽ, സിങ്കം എഗെയ്ൻ, ലാപതാ ലേഡീസ് എന്നിവയാണ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ സിനിമകൾ.

Content Highlights: Manjummel Boys is the only malayalam film in IMDB popular film list

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us