എടാ മോനേ….ഇത് ഒന്നൊന്നര സംഭവമാകും; ജിത്തു മാധവൻ- മോഹൻലാൽ സിനിമ അടുത്ത വർഷം; സംഗീതം സുഷിൻ ശ്യാം?

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും

dot image

ചെറിയ ഇടവേളക്ക് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളുമായി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടൻ മോഹൻലാൽ. പ്രതീക്ഷയുണർത്തുന്ന നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ആവേശം, രോമാഞ്ചം തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.

തന്റെ ആദ്യത്തെ രണ്ടു സിനിമകളെപോലെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെപറ്റി ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ആവേശത്തിന് ശേഷം ജിത്തു മാധവനുമായി ഒന്നിക്കുമ്പോൾ ഒരു പക്കാ എന്റർടൈയ്നർ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.

Content Highlights: Mohanlal - Jithu Madhavan film to start shoot from next year according to reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us