കീർത്തിയുടെ കല്യാണം കൂടിയതിന് പിന്നാലെ സൈബര്‍ അറ്റാക്ക് നേരിട്ട് വിജയ്‍യും തൃഷയും; ഭാര്യയുടെ പേരിൽ ക്യാംപെയ്ൻ

മുപ്പതിനായിരത്തിനടുത്ത് ട്വീറ്റുകളാണ് ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ്‍ടാഗിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

dot image

തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യും, നടി തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമുയരുകയാണ്. ഒരു പ്രൈവറ്റ് എയർ പോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗോവയിൽ നടന്ന നടി കീർത്തി സുരേഷിന്‍റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചാണ് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇരു താരങ്ങളും തമ്മിൽ പ്രണത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഇതിനു മുന്നേയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കുറി വിജയ്‌യുടെ ഭാര്യയെ പരാമർശിച്ച് ജസ്റ്റിസ് ഫോര്‍ സംഗീത എന്ന പേരിൽ ഹാഷ്‌ടാഗ്‌ ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്.

നടി കീർത്തി സുരേഷിന്‍റെ വിവാഹത്തിന് രാവിലെ ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ തൃഷയും വിജയ്‍യും ഒന്നിച്ച് യാത്ര ചെയ്‍തതാണ് ​ഇപ്പോഴുള്ള ഗോസിപ്പുകൾക്ക് തുടക്കം. ഇരുവരുടെ ചിത്രങ്ങൾക്കൊപ്പം വിജയ്‌യുടെ അംഗരക്ഷകർ അടക്കമുള്ളവരുടെ പേരുകൾ പ്രചരിച്ചാണ് സോഷ്യൽ മീഡിയയിൽ വീഡിയോ എത്തിയത്. പിന്നാലെ വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജസറ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. മുപ്പതിനായിരത്തിനടുത്ത് ട്വീറ്റുകളാണ് ഈ ഹാഷ്‍ടാഗിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും ദാമ്പത്യം അത്ര നല്ല രസചേർച്ചയിലല്ല പോകുന്നതെന്ന ഗോസിപ്പ് ടിവികെ രൂപീകരണത്തിന് പിന്നാലെ ശക്തമായി പ്രചരിച്ചിരുന്നു. ഇതിന് കാരണമായി പറയപ്പെടുന്നത് സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹസൽക്കാരത്തിലും ഒക്ടോബറിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബത്തിലെ ഒരു ശവസംസ്‍കാര ചടങ്ങിലും സംഗീത തനിച്ച് പങ്കെടുത്തതാണ്. വിജയ്‌യുടെ പാർട്ടി രൂപീകരണത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിലും കുടുംബത്തിന്റെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. അത് മാത്രമല്ല അടുത്തിടെയൊന്നും വിജയ്ക്കൊപ്പം പൊതുവേദികളിൽ ഒന്നും ഭാര്യ സംഗീത പ്രത്യക്ഷപ്പെട്ടിട്ടും ഇല്ല.

വിജയ്‍യും ഭാര്യയും തമ്മിൽ വേർപിരിയുന്നുവെന്ന് പറയാനും തൃഷയുടെ പേരിനൊപ്പം വിജയ്‌യുടെ പേര് ചേർത്ത് വെക്കാനുമൊക്കെ ഇത് ഇത്ര വലിയ കാര്യമാണോ എന്ന ചോദിക്കുന്നവരും കുറവല്ല. ഒന്നിച്ച് യാത്ര ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും, തൃഷയും വിജയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഇരുവരെയും അനുകൂലിച്ച് വരുന്ന കമന്റുകൾ. അധിക്ഷേപ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് വിജയ്‍ ആരാധകർ പറയുന്നത്. സൈബർ ആക്രമണം തമിഴ് മാധ്യമങ്ങളിലും ചർച്ചയാകുന്നുണ്ടെങ്കിലും വിജയ്‍യും തൃഷയും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Content Highlights: Widespread cyber attack on Vijay and Trisha on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us