കീർത്തി സുരേഷിന്റെ ക്രിസ്ത്യൻ വിവാഹം, അടിപൊളിയായി വരനും നടിയും, ചിത്രങ്ങൾ വൈറലാകുന്നു

വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് എത്തിയിരിക്കുന്നത്

dot image

നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്നത്. ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ നടിയുടെ ക്രിസ്ത്യൻ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ഈ ചടങ്ങിലും പങ്കെടുത്തിട്ടുള്ളത്.

വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവര്‍ വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നിരുന്നത്. ഈ ചടങ്ങിലും ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. '15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. പൈലറ്റ്‌സ്, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ നായികയായുള്ള അരങ്ങേറ്റം.

Also Read:

തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായ നടി തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നടി അരങ്ങേറ്റം കുറിക്കുകയാണ്.

Content Highlights:  Keerthy Suresh's Christian wedding pictures are going viral on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us