സംവിധായകൻ അറ്റ്ലിയെ അവതാരകനായ കപിൽ ശർമ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ എന്ന ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എപ്പിസോഡിനിടെ കപിൽ അറ്റ്ലിയുടെ രൂപത്തെക്കുറിച്ച് ഒരു പരിഹാസം നടത്തി. എന്നാൽ തന്റെ രൂപമല്ല മറിച്ച് ജോലിയാണ് കാര്യം എന്നായിരുന്നു സംവിധായകന്റെ മറുപടി. കപിലിന്റെ ചോദ്യത്തിനെതിരെ വലിയ തോതിലാണ് വിമർശനം ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'കോമഡിയുടെ പേരിൽ എത്രനാൾ നിറത്തെ പരിഹസിക്കും? കപില്‍ ശര്‍മയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാള്‍ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്' എന്നാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Will they never stop these crass and racist jibes at his skin color in the name of ‘comedy’?
— Chinmayi Sripaada (@Chinmayi) December 15, 2024
Someone with the amount of influence and clout like Kapil Sharma saying something like this is disappointing and unfortunately, not surprising. https://t.co/63WjcoqHzA
'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. 'നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,' എന്നായിരുന്നു അറ്റ്ലി മറുപടി നൽകിയത്.
Content Highlights: Social Media slams Kapil Sharma for his racist statement over Atlee