ചിദംബരത്തിന്റെ 'സംവിധാനം' ഇനി ബോളിവുഡിൽ, നായകനാകുന്നത് എവർ​ഗ്രീൻ ഹീറോ അനിൽ കപൂർ

മുംബൈയിൽ വെച്ച് ചിദംബരവും അനിൽ കപൂറും സംസാരിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആകുന്നത്.

dot image

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം. ഇപ്പോഴിതാ, ബോളിവുഡ് നടൻ അനിൽ കപൂറിനൊപ്പം ചിദംബരം പുതിയ പരസ്യ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. മുംബൈയിൽ വെച്ച് ചിദംബരവും അനിൽ കപൂറും സംസാരിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആകുന്നത്.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ചിദംബരത്തിന്റെ 'മഞ്ഞുമ്മൽ ബോയ്സ്'. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് ആയിരുന്നു ചിത്രം നിർമിച്ചത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു.

Content Highlights: reports that Chidambaram is planning to do a film in Bollywood

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us