നടനും മിമിക്രി കലാകാരനുമായ കലാഭവൻ പ്രജോദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'പ്രേമപ്രാന്ത്' എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്. നടൻ നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. എബ്രിഡ് ഷൈൻ ആണ് തിരക്കഥ രചിക്കുന്നത്. എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പ്രേമപ്രാന്ത്.
2014 ൽ പുറത്തിറങ്ങിയ നിവിൻ പോളി- എബ്രിഡ് ഷൈൻ ചിത്രം '1983' ൽ ബാലതാരമായി ആണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021 ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ- ലാൽ ജോസ് ചിത്രമായ 'മ്യാവൂ'വിലും ഭഗത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇഷാൻ ചാബ്ര സംഗീതമൊരുക്കുന്ന പ്രേമപ്രാന്തിലെ നായികയുടെയും മറ്റ് അഭിനേതാക്കളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിനിമയുടെ സംഗീത സംവിധാനം ഇഷാൻ ചാബ്ര ആണ്. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാഭവൻ പ്രജോദിന്റെ ആദ്യ ചലച്ചിത്രം 2002 ഇൽ പുറത്തിറങ്ങിയ ലാൽജോസ് -ദിലീപ് ചിത്രം മീശമാധവൻ ആയിരുന്നു. ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ താരമാണ് കലാഭവൻ പ്രജോദ്.
Content Highlights: Nivin Pauly's presented film 'Premaprant' has been announced