'മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് ഉണ്ടല്ലോ'; ഡാർക്ക് ഹ്യൂമർ വൈബിൽ പ്രാവിൻകൂട് ഷാപ്പ് ട്രെയ്‌ലർ

നിഗൂഢത നിറഞ്ഞ ഷോട്ടുകളും നര്‍മം നിറഞ്ഞ ഡയലോഗുകളും ചേര്‍ത്തുവെച്ചാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്

dot image

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഉദ്വേഗജനകമായ ട്രെയിലര്‍ ചിരിപ്പിച്ചും ഞെട്ടിപ്പിച്ചുമാണ് മുന്നോട്ടുപോകുന്നത്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

നിഗൂഢത നിറഞ്ഞ ഷോട്ടുകളും നര്‍മം നിറഞ്ഞ ഡയലോഗുകളും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ ഒരു കംപ്ലീറ്റ് ഫണ്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രമെത്തുന്നത്. ജനുവരി 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

ട്രെയിലറിലെ വിഷ്ണു വിജയ്‌യുടെ സംഗീതവും ശ്രദ്ധേയമാണ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്.

ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് നേടിയിരിക്കുന്നത് സോണി മ്യൂസിക് ആണ്.

ഗാനരചന: മുഹ്‌സിന്‍ പരാരി, വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആര്‍ഇ മാനേജര്‍: ബോണി ജോര്‍ജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.

Content Highlights: Pravinkoodu Shappu Official Trailer Out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us