റിവ്യൂസിനെ മറന്നേക്കൂ, ഭൈരവ മുതലുള്ള എല്ലാ വിജയ് സിനിമകളും തിയേറ്ററിൽ ഹിറ്റ് ആണ്; വെട്രി തിയേറ്റർ ഉടമ രാകേഷ്

വിജയ് നായകനായ ദി ഗോട്ട് ആണ് ഈ വർഷത്തെ തമിഴ് സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ

dot image

റിവ്യൂ എന്തുമായിക്കൊള്ളട്ടെ ഭൈരവ മുതലുള്ള എല്ലാ വിജയ് സിനിമകളും ഹിറ്റ് ആണെന്ന് തമിഴ്നാട്ടിലെ വെട്രി തിയേറ്ററിന്റെ ഉടമയായ രാകേഷ്. പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നത് അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രമാണ്. പടം കാണുന്നതിനേക്കാൾ സ്റ്റാറിനെ ആസ്വദിക്കാൻ ആണ് അവർ തിയേറ്ററിലേക്ക് വരുന്നതെന്നും രാകേഷ് പറഞ്ഞു. വിജയ്‌യെ പോലെ ടയർ വൺ കാറ്റഗറിയിലുള്ള നായകന്മാരുടെ സിനിമകൾ എത്ര മോശമാണെങ്കിലും തിയേറ്ററിൽ ഓടുമെന്നും രാകേഷ് പറഞ്ഞു. റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാകേഷ്.

'ടയർ വൺ കാറ്റഗറിയിലുള്ള നായകന്മാരുടെ സിനിമകൾ എത്ര മോശമാണെങ്കിലും തിയേറ്ററിൽ ഓടും. ശിവകാർത്തികേയന്റെ അമരൻ ഒരു നല്ല സിനിമയാണ് അതുകൊണ്ട് അത് തിയേറ്ററിൽ ഓടി. അതേസമയം അതിന് മുൻപ് വന്ന പ്രിൻസ് തിയേറ്ററിൽ പരാജയമായി. പ്രിൻസ് പോലുള്ള സിനിമകളും തിയേറ്ററിൽ വിജയിക്കുമ്പോഴാണ് ശിവകാർത്തികേയൻ അടുത്ത ലെവലിലേക്ക് എത്തിയെന്ന് പറയാനാകുക', രാകേഷ് പറഞ്ഞു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ ദി ഗോട്ട് ആണ് ഈ വർഷത്തെ തമിഴ് സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ. 450 കോടിയോളമാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയതെങ്കിലും കളക്ഷനെ അത് ഒരു രീതിയിലും ബാധിച്ചിരുന്നില്ല. ശിവകാർത്തികേയൻ ചിത്രമായ അമരൻ മികച്ച പ്രതികരണം സ്വന്തമാക്കി 300 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. തമിഴിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് അമരൻ. 156.70 കോടിയാണ് അമരൻ തമിഴ്നാട്ടിൽ നിന്നുമാത്രം നേടിയത്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. ശിവകാർത്തികേയന്റെ ആദ്യ 300 കോടി സിനിമ കൂടിയാണ് അമരൻ.

Content Highlights: All films from Bhairava are hit in theatres says Rakesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us