ബറോസിനെക്കുറിച്ചുള്ള മോഹൻലാലിന്റെ വലിയ പ്രതീക്ഷ എനിക്കയച്ച മെസേജുകളിലുണ്ട്: വിനയൻ

മോഹൻലാലിന്റെ സംവിധാന സംരംഭത്തിന് ആശംസകളുമായി മലയാള സിനിമാലോകത്തിൽ നിന്ന് നിരവധി പേർ വരുന്നുണ്ട്. അക്കൂട്ടത്തിൽ സംവിധായകൻ വിനയന്റെ ആശംസാ കുറിപ്പും ശ്രദ്ധ നേടുകയാണ്.

dot image

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. അഭിനേതാവ് എന്ന നിലയിൽ തിളങ്ങിയ മോഹൻലാലിന്റെ സംവിധാന സംരംഭത്തിന് ആശംസകളുമായി മലയാള സിനിമാലോകത്തിൽ നിന്ന് നിരവധി പേർ വരുന്നുണ്ട്. അക്കൂട്ടത്തിൽ സംവിധായകൻ വിനയന്റെ ആശംസാ കുറിപ്പും ശ്രദ്ധ നേടുകയാണ്.

മോഹന്‍ലാലിന്റെ സ്വപ്‌ന സിനിമയാണ് ബറോസ്. ആ സിനിമയിലുള്ള മോഹൻലാലിന്റെ പ്രതീക്ഷ അദ്ദേഹം തനിക്ക് അയച്ച സന്ദേശങ്ങളിലൂടെ മനസിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് വിനയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

വിനയന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ ശ്രീ മോഹന്‍ലാലിന്റെ വലിയ സ്വപ്നം 'ബറോസ്' വന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നില്‍ക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മൂട്ടിയും, മോഹന്‍ലാലും. സംഘടനാ പ്രശ്‌നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും ഞാനെന്റെ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കമ്പോഴും ഇവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ അതിന്റേതായ വിലയോടുതന്നെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയില്‍ തുടക്കത്തിലും അവസാനവും ഉള്ള നരേഷനില്‍ മമ്മൂക്കയുടെയും മോഹന്‍ലാലിന്റെയും ശബ്ദമുണ്ടായാല്‍ നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഒരു ഫോണ്‍ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാന്‍ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ല്‍ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാന്‍ എഴുതിയിരുന്നു. വിനയന്‍ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ എന്ന സംശയമായിരുന്നു അന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്. കേസു കൊടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതില്‍ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു.

ഏതായാലും, കാര്യം കാണാന്‍ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകള്‍ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടില്‍ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാന്‍ കുറച്ചു പേരെങ്കിലും ഉണ്ട്. അക്കൂട്ടത്തിലാണ് ശ്രീ മോഹന്‍ലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാന്‍ പറഞ്ഞത്.

ആ വിഷയം അവിടെ നില്‍ക്കട്ടെ, ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാന്‍ വന്നത്. മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.. നാളെ റിലീസ് ചെയ്യുന്ന 'ബറോസ്' ഒരു വലിയ വിജയമാകട്ടെ.

Content Highlights: Vinayan wishes for Mohanlal movie Barroz

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us