കൊടുക്കുന്നത് വമ്പൻ ഹൈപ്പ്, എന്നാൽ ടിക്കറ്റ് വില്പന മന്ദഗതിയിൽ, തിയേറ്ററിൽ രക്ഷപ്പെടുമോ ബേബി ജോൺ

സിനിമയ്ക്ക് അണിയറപ്രവർത്തകർ നല്‍കുന്ന ഹൈപ്പിന് അനുസരിച്ചുള്ള ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് വിവരം

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലി സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് കൂടിയാണ് ചിത്രം. എന്നാൽ സിനിമയ്ക്ക് അണിയറപ്രവർത്തകർ നല്‍കുന്ന ഹൈപ്പിന് അനുസരിച്ചുള്ള ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് വിവരം.

റിലീസ് ദിനത്തിന്‍റെ തലേന്ന് വരെ ബേബി ജോണിന്‍റെ 44,782 ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ കണക്കുകൾ പ്രകാരം, അഡ്വാൻസ് ബുക്കിംഗിലൂടെ 1.32 കോടി രൂപയാണ് ബേബി ജോൺ നേടിയത്. ബ്ലോക്ക് ചെയ്ത സീറ്റുകളുടെ അഡ്വാൻസ് ബുക്കിംഗിലൂടെ ബേബി ജോണിന്‍റെ ഇതുവരെയുള്ള ആകെ കളക്ഷൻ 2.05 കോടി രൂപയാണ്. ചിത്രത്തിന് ആകെ 6,150 ഷോകളുണ്ട്, ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ഷോകൾ ഉള്ളത് 1,256. മഹാരാഷ്ട്രയിൽ 1,148 ഷോകളും ഡൽഹിയിൽ 833 ഷോകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകൂർ ബുക്കിംഗ് വിൽപ്പനയിൽ നിന്ന് ഡൽഹിയിൽ നിന്ന് ഏകദേശം 33.11 ലക്ഷം രൂപയും മുംബൈയിൽ നിന്ന് 24.33 ലക്ഷം രൂപയും ലഭിച്ചു.

സിനിമയുടെ ട്രെയ്‌ലർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നിരവധി ആക്ഷൻ സീനുകൾ ഉള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'തെരി'യെക്കാൾ മികച്ചതാകും 'ബേബി ജോൺ' എന്ന പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്. 'തെരി'യുടെ അപ്ഡേറ്റഡ് വേർഷൻ ആയി ആണ് ബേബി ജോൺ അനുഭവപ്പെടുന്നതെന്നും സിനിമയുടെ മ്യൂസിക്കും കാമറ വർക്കുമെല്ലാം മികച്ചതായി അനുഭവപ്പെടുന്നുവെന്നുമാണ് ട്രെയ്‌ലർ റിലീസിന് ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിമിഷ നേരത്തേക്കാണെങ്കിലും ട്രെയ്‌ലറിന്റെ അവസാനം സൽമാൻ ഖാൻ വരുന്നത് സിനിമ കാണാനുള്ള ആകാംക്ഷ കൂട്ടുമെന്നും പ്രതികരണങ്ങൾ വന്നിരുന്നു.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights:  baby jhon movie advance booking collection report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us