സൂര്യക്കൊത്ത എതിരാളി തന്നെ! ഇത്തവണയും ഞെട്ടിക്കും; 'റെട്രോ' ടീസറിൽ സൂര്യക്കൊപ്പം തിളങ്ങി ജോജു ജോർജ്

വ്യത്യസ്ത ഗെറ്റപ്പിലുള്ള ജയറാമിനെയും ടീസറിൽ കാണാം

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയിലെ മറ്റു കഥാപാത്രങ്ങളെയും ടീസറിൽ കാണിക്കുന്നുണ്ട്. റെട്രോയുടെ ടീസർ പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ സൂര്യയോടൊപ്പം ചർച്ചയാകുകയാണ് ജോജു ജോർജിന്റെ കഥാപാത്രം.

ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നതെന്നാണ് ടീസറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. പല ഗെറ്റപ്പിലുള്ള ജോജുവിനെ ടീസറിൽ കാണാവുന്നതാണ്. വളരെ റോ ആയ ഒരു വില്ലനെയാണ് ജോജു സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എന്തായാലും സൂര്യക്ക് ഒത്ത ഒരു എതിരാളിയാകും ജോജുവെന്നും നടന്റെ മറ്റൊരു മികച്ച പ്രകടനം സിനിമയിലൂടെ കാണാൻ സാധിക്കുമെന്നുമാണ് പലരും കുറിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിലുള്ള ജയറാമിനെയും ടീസറിൽ കാണാം. ഇരുവരുടെയും കരിയറിലെ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാകും റെട്രോ എന്നതിൽ സംശയമില്ല.

1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. സൂര്യയുടെ തിരിച്ചു വരവാണ് 'റെട്രോ' യിലൂടെ എന്നാണ് ആരാധകർ പറയുന്നത്. കങ്കുവയുടെ ക്ഷീണം ഈ ചിത്രം തീർക്കുമെന്നും കമ്മന്റുകൾ ഉണ്ട്. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Joju George gets appaluse after Karthik Subbaraj - Suriya film Retro teaser release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us