മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം എന്നതിനാൽ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ പോസറ്റീവ് പ്രതികരണങ്ങളാണ് എത്തുന്നത്. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും കോമഡി മിക്സിങ് കൂടി ചേർന്നതാണെന്നുമാണ് അഭിപ്രായം. ഹോളിവുഡ് ലെവൽ മേകിങ് കൊണ്ട് വിസ്മയം തീർത്ത ചിത്രം ക്വാളിറ്റിയും നിലനിർത്തുന്നുണ്ട് എന്നും പ്രതികരണങ്ങൾ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിൽ ചില കാസ്റ്റിംഗുകൾക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
#Barroz3D കിടു first half👌😍😍😍😍😍😍
— Sethu Madhavan (@Sethu_sethu_) December 25, 2024
ഒര് മലയാളപടമാണെന്ന് തോന്നില്ല#Mohanlal pic.twitter.com/lG7smwuoWR
Mollywood Never Before 3D Animation Effect 🛐🛐📈
— مزمل بن رحمن (@Muzammil2255) December 25, 2024
Visual effect&VFX🗿💥💥#Barroz pic.twitter.com/UoVQmrQQdY
44 Years of Legend @Mohanlal
— Mohanlal Fans Club (@MohanlalMFC) December 25, 2024
Wide range of characters , Films and your unconditional love to uplift malayalam film industry with big scale films , we are truly honoured to witness all these and be a fan of you laletta...❤️❤️
From Manjil Virinja Pookal to #Barroz and many more. pic.twitter.com/IVN4Hv7Mej
ആരോ സ്ക്രീൻ കിട്ടില്ല എന്ന് മൊഴിഞ്ഞല്ലോ 😌
— ☞ 𝐀𝐤𝐬𝐡𝐚𝐲 𝐧𝐚𝐢𝐫 ☜ (@YourssAkshay) December 24, 2024
ആളും തരവും നോക്കണ്ടേ മക്കളെ 🔥 ആന്റണി 🔥#Barroz3D #Mohanlal https://t.co/blgJIjP7jf pic.twitter.com/dCjlSmrnY6
ഇത്രേം Audience Response കിട്ടുന്ന വേറെ ഏത് പ്രൊഡ്യൂസർ ഉണ്ട്..😁
— Adithyan Vasudevan (@AdithyanVasudev) December 25, 2024
ആന്റണി ചേട്ടൻ 👌💥
First Half ൽ ഒരു ചാട്ടം ഉണ്ട് 😂🔥#Barroz3D pic.twitter.com/kGako7RD9q
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: mohanlal barroz movie first show responses