'തെരി ബേബി!', 'ബേബി ജോണി'ന് ആശംസകളുമായി ദളപതി വിജയ്; വൈറലായി വരുൺ ധവാന്റെ മറുപടി

വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ഇപ്പോഴിതാ സിനിമക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ദളപതി വിജയ്.

സംവിധായകൻ അറ്റ്ലീക്കും നായകൻ വരുൺ ധവാനും ഒപ്പം സിനിമയിലെ മറ്റു അണിയറപ്രവർത്തകർക്കും വിജയ് ആശംസകൾ നേർന്നു. ചിത്രം വലിയൊരു വിജയമാകട്ടെ എന്നും വിജയ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. വിജയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് വരുൺ ധവാനും രംഗത്തെത്തി. താങ്കളുടെ മുന്നിൽ ഞങ്ങളെന്നും ബേബികൾ ആയിരിക്കുമെന്നും വരുൺ വിജയ്‌യുടെ പോസ്റ്റിന് മറുപടിയായി കുറിച്ചു. ക്രിസ്തുമസ് റിലീസായിട്ടാണ് ബേബി ജോൺ തിയേറ്ററിലെത്തുന്നത്.

സിനിമയുടെ ട്രെയ്‌ലർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നിരവധി ആക്ഷൻ സീനുകൾ ഉള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'തെരി'യെക്കാൾ മികച്ചതാകും 'ബേബി ജോൺ' എന്ന പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്. 'തെരി'യുടെ അപ്ഡേറ്റഡ് വേർഷൻ ആയി ആണ് ബേബി ജോൺ അനുഭവപ്പെടുന്നതെന്നും സിനിമയുടെ മ്യൂസിക്കും കാമറ വർക്കെല്ലാം മികച്ചതായി അനുഭവപ്പെടുന്നെന്നാണ്‌ ട്രെയ്‌ലർ റിലീസിന് ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിമിഷ നേരത്തേക്കാണെങ്കിലും ട്രെയ്‌ലറിന്റെ അവസാനം സൽമാൻ ഖാൻ വരുന്നത് സിനിമ കാണാനുള്ള ആകാംക്ഷ കൂട്ടുന്നെന്നും പ്രതികരണങ്ങൾ വന്നിരുന്നു.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Thalapathi Vijay wishes varun dhawan and team Baby john ahead of its release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us