ഉന്നാൽ മുടിയാത് തമ്പി!; വരുണിന് വിജയ്‌ക്കൊപ്പം എത്താനായില്ല; സമ്മിശ്ര പ്രതികരണങ്ങളുമായി 'ബേബി ജോൺ'

അതേസമയം സിനിമയുടെ പശ്ചാത്തലസംഗീതത്തിനും സൽമാൻ ഖാന്റെ കാമിയോയ്ക്കും നല്ല അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ഇന്ന് ക്രിസ്തുമസ് ദിനത്തിൽ ചിത്രം റിലീസായി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞത് മുതൽ ലഭിക്കുന്നത്. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് പ്രതികരണങ്ങൾ. അതേസമയം സിനിമയുടെ പശ്ചാത്തലസംഗീതത്തിനും സൽമാൻ ഖാന്റെ കാമിയോയ്ക്കും നല്ല അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് സീനുകൾ എല്ലാം തന്നെ നന്നായി വന്നിട്ടുണ്ടെന്നാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്.

ഇന്നലെ സിനിമക്ക് ആശംസകളുമായി ദളപതി വിജയ് എത്തിയിരുന്നു. സംവിധായകൻ അറ്റ്ലീക്കും നായകൻ വരുൺ ധവാനും ഒപ്പം സിനിമയിലെ മറ്റു അണിയറപ്രവർത്തകർക്കും വിജയ് ആശംസകൾ നേർന്നു. ചിത്രം വലിയൊരു വിജയമാകട്ടെ എന്നും വിജയ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. വിജയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് വരുൺ ധവാനും രംഗത്തെത്തി. താങ്കളുടെ മുന്നിൽ ഞങ്ങളെന്നും ബേബികൾ ആയിരിക്കുമെന്നും വരുൺ വിജയ്‌യുടെ പോസ്റ്റിന് മറുപടിയായി കുറിച്ചു.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Varun Dhawan can't match Thalapathi Vijay swag says audience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us