അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിടാമുയർച്ചി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഫുൾ സ്വിങ്ങിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അജിത്തും തൃഷയും ഒന്നിക്കുന്ന റൊമാന്റിക് ഗാനം നാളെ പുറത്തുവിടും.
നേരത്തെ ഇരുവരുടെയും ലൊക്കേഷൻ ചിത്രങ്ങൾ വൈറലായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.
#VidaaMuyarchi 1st single 'Sawadeeka' is releasing this Friday 1PM🎶
— AmuthaBharathi (@CinemaWithAB) December 25, 2024
A Romantic track from Anirudh coming out❣️ pic.twitter.com/n7fvw1sbfV
വിടാമുയർച്ചി ചിത്രത്തിന്റെ ഡബ്ബിങ് അടുത്തിടെ അജിത്ത് പൂർത്തിയാക്കിയിരുന്നു. തൃഷയുടെ രംഗങ്ങളുടെ ചിത്രീകരണം ഇനിയും ബാക്കിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Content Highlights: The first song from Vidhamuirchi will be released tomorrow