ഞങ്ങളുടെ ടീമിൻ്റെ പ്രതിരോധത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ് 'എലോൺ'; പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ

തിയേറ്ററുകളിൽ റിലീസ് ചെയ്ത എലോണിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നെഗറ്റീവ് റിവ്യൂസ് ആണ് ലഭിച്ചത്

dot image

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് 'എലോൺ'. മോശം പ്രതികരണങ്ങൾ നേടിയ സിനിമക്ക് ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസിൻ്റെ യാത്രയിൽ എലോണിന് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. കോവിഡ് ലോക്ക്ഡൗണിൻ്റെ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളിൽ ചിത്രീകരിച്ച സിനിമ ഞങ്ങളുടെ മുഴുവൻ ടീമിൻ്റെയും പ്രതിരോധത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു.

'ആശിർവാദ് സിനിമാസിൻ്റെ 31-ാമത്തെ നിർമാണമായ എലോണിന് ഞങ്ങളുടെ യാത്രയിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. കോവിഡ് ലോക്ക്ഡൗണിൻ്റെ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളിൽ ചിത്രീകരിച്ച സിനിമ ഞങ്ങളുടെ മുഴുവൻ ടീമിൻ്റെയും പ്രതിരോധത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എലോൺ നമ്മൾ പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്തിയില്ലെങ്കിലും, അത് നമ്മെ മുന്നോട്ട് നയിക്കുന്ന ആവേശത്തിൻ്റെയും പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്നു. ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിലേക്ക് വെറും 31 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നമ്മൾ ആരാണെന്ന് രൂപപ്പെടുത്തുന്ന അനുഭവങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്. ലാൽ സാറിനും, അണിയറ പ്രവർത്തകർക്കും, ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി', ആന്റണി പെരുമ്പാവൂർ കുറിച്ചു.

മോഹൻലാൽ അവതരിപ്പിച്ച ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിച്ചത്. മറ്റെല്ലാ അഭിനേതാക്കളും വോയിസ് ഓവറിലൂടെയാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. രാജേഷ് ജയരാമൻ രചന നിർവഹിച്ച ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് വിതരണവും ചെയ്തു. 4 മ്യൂസിക്ക്സ് ആണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത്. 2023 ജനുവരി 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത എലോണിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നെഗറ്റീവ് റിവ്യൂസ് ആണ് ലഭിച്ചത്.

Content Highlights: Alone shares a note about Mohanlal film Alone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us