
മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് മികച്ച 3 ഡി അനുഭവമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ കെ സി റിയാസുദ്ദീന്‍. കുടുംബത്തോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിച്ചു കാണാനാവുന്ന എന്റര്‍ടൈന്‍മെന്റാണെന്നും അദ്ദേഹം പറഞ്ഞു.
അശ്വന്ത് കോക്കിന്റെ റിവ്യൂ കാണാന്‍ തുടങ്ങിയത്. പിന്നെ മോഹന്‍ലാല്‍ അദ്ധേഹം ചെയ്യാനുള്ള റോളുകളൊക്കെ എന്നോ എത്രയോ വട്ടം ചെയ്ത് പൂര്‍ണ്ണതയിലെത്തിച്ച മഹാ നടനാണ്. ഒരു ഹേറ്റ് ക്യാമ്പയിനിനും തകര്‍ക്കാനാവാത്ത അത്ഭുത പ്രതിഭയാണ് ലാല്‍. മോഹന്‍ലാല്‍ കന്നി സംവിധായക മികവിന് അഭിവാദ്യങ്ങളെന്നും റിയാസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനായി ചിത്രത്തിനായി കുടുംബപ്രേക്ഷകരാണ് പ്രധാനമായും തിയേറ്ററുകളിലെത്തിയത്.
പിരീഡ് ഫാന്റസി ഴോണറില്‍ കഥ പറയുന്ന ചിത്രം കുട്ടികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലെത്തിയ ബറോസിന്റെ ഓപണിങ് ഡേ കളക്ഷന്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ബറോസ് ഒരു കോടിയിലധികം നേടിയിരുന്നു. റിലീസ് ദിനത്തിലെ മുഴുവന്‍ കണക്കുകളും പുറത്തുവരുമ്പോള്‍ ചിത്രം 3.6 കോടി നേടിയെന്നാണ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട്. ഇതോടെ മലയാളത്തിലെ ബോഗെയ്ന്‍വില്ലയുടെയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കളക്ഷന്‍ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗെയ്ന്‍വില്ലയുടെ റിലീസ് ഡേ കളക്ഷന്‍ 3.3 കോടി രൂപയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കളക്ഷന്‍ 3.3 കോടി രൂപയായിരുന്നു.
Content Highlights: DYFI leader says Barroz is a great experience