ഈ വർഷം 199 സിനിമകൾ, നഷ്ടം 700 കോടി; കണക്കുകളുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

2024 ജനുവരി മുതൽ ഡിസംബർ വരെ 199 പുതിയ സിനിമകളും അഞ്ച് പഴയകാല സിനിമകള്‍ റീമാസ്റ്റർ ചെയ്തും പുറത്തിറങ്ങി

dot image

മലയാള സിനിമയ്ക്ക് ഈ വർഷം സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ. ഈ വർഷം റിലീസ് ചെയ്ത 199 പുതിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമുണ്ടാക്കി. 26 ചിത്രങ്ങൾക്ക് മാത്രമാണ് ലാഭമുണ്ടാക്കാനായതെന്നും 650- 700 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമക്ക് ഉണ്ടായതെന്നും പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിർമാതാക്കൾ സിനിമകളുടെ നിർമാണ ചെലവ് കുറയ്‌ക്കണം. ഒപ്പം അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും പ്രൊഡ്യൂസേർസ് അസോസിയേഷന്റെ കുറിപ്പിൽ പറയുന്നു.

2024 ജനുവരി മുതൽ ഡിസംബർ വരെ 199 പുതിയ സിനിമകളും അഞ്ച് പഴയകാല സിനിമകള്‍ റീമാസ്റ്റർ ചെയ്തും പുറത്തിറങ്ങി. ഇതിൽ ദേവദൂതന്‌ തിയേറ്ററിൽ നിന്നും കളക്ഷൻ നേടാനായി എന്നും കുറിപ്പിൽ പറയുന്നു. ആയിരം കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ 199 സിനിമകളിൽ നിന്നും 300 - 350 കോടിയുടെ ലാഭം മാത്രമാണ് മലയാള സിനിമക്ക് നേടാനായതെന്നും കുറിപ്പിലുണ്ട്.

'2023 ന് ശേഷം 2024 ലും 200 ചിത്രങ്ങളോളം തിയേറ്റർ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടായെങ്കിലും നഷ്ടത്തിൻ്റെ കണക്കുകൾ ആവർത്തിക്കുന്ന അവസ്‌ഥയാണുള്ളത്. തിയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമ്മാണ ചിലവ് സൂഷ്മമായി പരിശോധിച്ച് കുറയ്ക്കേണ്ട സാഹചര്യമാണ് നിർമ്മാതാക്കളുടെ മുന്നിലുള്ളത്. നിർഭാഗ്യവശാൽ അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാതെ വരുന്നതും, ഈ വിഷയം മനസ്സിലാക്കി പൂർണ്ണമായും അഭിനേതാക്കൾ സഹകരിക്കാത്തതുമാണ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി', കുറിപ്പിൽ പറയുന്നു.

അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളാണ് മലയാളത്തിന്റെ 100 കോടി സിനിമകൾ.

Content Highlights: malayalam cinema witnessed a loss of 700 crores in 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us