സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സംവിധായകൻ അൻവർ റഷീദ് ആണ് ചിത്രം നിർമിക്കുന്നത്. 'ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടൈയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമ കൂടിയാണ് 'പ്രാവിൻകൂട് ഷാപ്പ്'. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജനുവരി 16 ന് പ്രാവിൻകൂട് ഷാപ്പ് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. പ്രാവിൻ കൂട് ഷാപ്പിൽ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനെയുമാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബേസിൽ ജോസഫിന്റെ കഥാപാത്രം. നിരവധി പുരസ്കാരങ്ങൾ നേടുകയും ചർച്ചയാവുകയും ചെയ്ത 'തൂമ്പ' എന്ന ഷോർട് ഫിലിം ഒരുക്കിയ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസ്. ശ്രീരാജിന‍്റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. എറണാകുളത്തും തൃശ്ശൂരിലുമായാണ് പ്രാവിൻകൂട് ഷാപ്പിന്റെ ചിത്രീകരണം നടന്നത്. ഡാർക്ക് കോമഡി ഴോണറിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിൽ എത്താനൊരുങ്ങുന്നത്.
'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
ഗാനരചന-മു രി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, വസ്ത്രങ്ങൾ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ARE മാനേജർ: ബോണി ജോർജ്, കളറിസ്റ്റ്: ശ്രീക് വാരിയർ, VFX: മുട്ട വെള്ള, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്, വിഷ്വൽ പ്രമോഷനുകൾ: സ്നേക്ക്പ്ലാൻ്റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ്. ദിനേശ്.
Content Highlights: Pravinkoodu Shappu in cinemas from january 16th