ഇടവേള ഇല്ലാത്ത സിനിമയോ? രേഖാചിത്രത്തിന് ഇന്റർവെൽ ഇല്ലെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ ജോഫിൻ ടി ചാക്കോ

ആസിഫിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമായി രേഖാചിത്രം മാറുമെന്ന പ്രതീക്ഷ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്

dot image

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമാണ് രേഖാചിത്രം. ചിത്രത്തിൽ ഇന്റർവെൽ ഇല്ലെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. രേഖാചിത്രത്തിൽ ഇന്റർവെൽ ഉണ്ടെന്നും എന്നാൽ അത് നമ്മൾ സാധാരണ കണ്ടു ശീലിച്ച തരത്തിൽ ആയിരിക്കില്ലെന്നും ജോഫിൻ പറഞ്ഞു. ഇന്റർവെൽ ബ്ലോക്കിന് വേണ്ടിയായി ഒന്നും സ്ക്രിപ്റ്റിൽ ചേർത്തിട്ടില്ല. ഹോളിവുഡ് സിനിമകളൊക്കെ തിയേറ്ററുകാർ തന്നെ ബ്രേക്ക് ചെയ്യുകയാണ് പതിവ്. അതിന് പകരം അവർക്ക് നിർത്താനുള്ള ഒരു ഭാഗം നമ്മൾ കൊടുക്കും. അതുപോലെ അവർക്ക് പടം പോസ് ചെയ്യാനുള്ള ഒരു ഭാഗം രേഖാചിത്രത്തിൽ ഉണ്ടാകുമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.

'രണ്ട് മണിക്കൂറും പത്ത് മിനിറ്റുമുള്ള സിനിമയാണിത്. നമ്മൾ കണ്ടു ശീലിച്ച ഒരു രീതി അനുസരിച്ച് 2 മണിക്കൂർ മുഴുവനും ഇരുന്ന് സിനിമ കാണുക എന്നത് ഇന്ത്യൻ സിനിമയിൽ പോസിബിൾ അല്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് ഒറ്റയടിക്ക് അത്രയും നേരം ഇരിക്കുക എന്നത് നടക്കണമെന്നില്ല'.

'ഈ കഥ ഞങ്ങൾ ആദ്യം ആലോചിക്കുന്ന സമയത്ത് സിനിമയ്ക്ക് വളരെ പ്രോപ്പറായ ഒരു ഇന്റർവെൽ എല്ലാം ഉണ്ടായിരുന്നു. ഈ സിനിമയിലെ ഒരു ഹൈ പോയിന്റ് വന്നു നിൽക്കുന്നത് ഇന്റെർവെല്ലിലായിരുന്നു. എന്നാൽ എഴുതി തുടങ്ങിയപ്പോൾ ഇന്റെർവെല്ലിന് വേണ്ടി പ്ലാൻ ചെയ്ത ഭാഗം സിനിമയുടെ മുപ്പത്തഞ്ചാം മിനിറ്റിൽ സംഭവിക്കും. പടത്തിന്റെ ഏറ്റവും ഹൈ പോയിന്റായി എനിക്ക് തോന്നുന്നത് ആ ഭാഗമാണ്. അതിന് ശേഷം പടത്തിന്റെ ഹൈ പോയിന്റ് വരുന്നത് അറുപതാമത്തെ മിനിറ്റിലാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ഇന്റർവെൽ പ്ലേസ്മെന്റ് ഈ സിനിമയ്ക്കില്ല. അതുകൊണ്ട് തന്നെ ഇന്റർവെൽ ബ്ലോക്കിന് വേണ്ടിയായി ഒന്നും സ്ക്രിപ്റ്റിൽ ചേർത്തിട്ടില്ല.', ജോഫിൻ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ആസിഫിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമായി രേഖാചിത്രം മാറുമെന്ന പ്രതീക്ഷ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

2025 ജനുവരി ഒൻപതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്.

Content Highlights: Rekhachithram won't have an interval block says director Jofin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us