ഹൃദയം പുറത്തെടുക്കുന്നത് മാത്രമല്ല, അതു കഴിഞ്ഞും ഒരു സീനുണ്ട്;വെളിപ്പെടുത്തി 'മാർക്കോ' മേക്കപ്പ് ആർട്ടിസ്റ്റ്

"സെന്‍സറിങ്ങില്‍ കട്ടായ എട്ട് മിനിറ്റിലായിരുന്നു ആ സീന്‍. അത് ഹനീഫ് സാറിന്‍റെ നിര്‍ബന്ധപ്രകാരം ഷൂട്ട് ചെയ്തതാണ്"

dot image

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളുമായെത്തിയ മാര്‍ക്കോയിലെ കട്ട് ചെയ്തുപോയ സീനുകളെ കുറിച്ച് വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധി സുരേന്ദ്രന്‍. ചിത്രത്തിലെ ഏറെ ചര്‍ച്ചയായ രംഗമായിരുന്നു വില്ലന്മാരിലൊരാളുടെ ഹൃദയം ഉണ്ണി മുകുന്ദന്റെ നായകകഥാപാത്രം പുറത്തെടുക്കുന്നത്. ആ രംഗം സിനിമയില്‍ കണ്ടതിനേക്കാള്‍ കൂടുതലുണ്ടായിരുന്നുവെന്ന് പറയുകയാണ് സുധി സുരേന്ദ്രന്‍.

വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയം പുറത്തെടുക്കുന്നതും ആ ഹൃദയം തുടിക്കുന്നതും കൂടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവ സെന്‍സര്‍ ചെയ്യപ്പെട്ടെന്നും സുധി പറഞ്ഞു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അണ്‍കട്ട് വേര്‍ഷന്‍ ആയിരിക്കുമെന്നാണ് കരുതുന്നതെന്നും സുധി കൂട്ടിച്ചേര്‍ത്തു.

സില്ലിമോങ്ക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധി.

'സിനിമയില്‍ വാരിയെല്ല് കട്ട് ചെയ്ത് ഹൃദയം പുറത്തെടുക്കുന്നത് ഉണ്ടായിരുന്നു. സെന്‍സറിങ്ങില്‍ കട്ടായ എട്ട് മിനിറ്റിലായിരുന്നു അതുള്ളത്. ഹൃദയം പുറത്തെടുത്തിട്ടും തുടരുന്ന മിടിപ്പ് ഷൂട്ട് ചെയ്തിരുന്നു.

Marco movie poster

ഹൃദയം പുറത്തെടുത്താലും മിടിപ്പ് തുടരുമെന്നും അത് കാണിക്കണമെന്നും ഹനീഫ് സാറിന്റെ നിര്‍ബന്ധമായിരുന്നു. ആ മിടിപ്പില്‍ ഉണ്ണിച്ചേട്ടന്റെ ഒരു റിയാക്ഷന്‍ കൂടിയുണ്ടായിരുന്നു,' സുധി പറയുന്നു.

ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം സ്വന്തമാക്കിയാണ് മുന്നേറുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന്

കേരളത്തില്‍ മാത്രമല്ല വിവിധ ഭാഷകളില്‍ ചിത്രത്തിന് വലിയ കയ്യടികള്‍ ഉയരുന്നുണ്ട്. ഹിന്ദി മാര്‍ക്കറ്റിലും ഉണ്ണി മുകുന്ദന്‍ ചിത്രം ഹൗസ് ഫുള്‍ ഷോകളാണ് സ്വന്തമാക്കുന്നത്.

Content Highlights: Marco Makeup artist reveals more on heart scene

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us